വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമായിരുന്നു ഇഷ്ക്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, അശ്ലീല രീതിയിലുള്ള നോട്ടമോ ഇടപെടലോ എങ്ങനെയാണ് അവരെ ബാധിക്കുന്നത് എന്നു കാട്ടിത്തന്ന ചിത്രമാണ് ഇഷ്ക്. സമൂഹത്തിലെ സദാചാരവാദികളുടെ കടന്നുകയറ്റത്തെയും സിനിമ വിമര്‍ശിച്ചു.
ഇഷ്ക്കിനു ശേഷം ഏറെ വ്യത്യസ്തമായ ഒരു വിഷയം തിരക്കഥയിലേക്ക് പകര്‍ത്തുന്ന പണിപ്പുരയിലാണ് താനെന്ന് തിരക്കഥാകൃത്ത് രതീഷ് രവി. ക്ലബ് എഫ് എം 104.8ല്‍ സര്‍ക്കീട്ട് എന്ന പരിപാടിയില്‍ ആര് ജെ വിജയ്യുമായി സംസാരിക്കുന്നതിനിടയിലാണ് രതീഷ് രവി ഇക്കാര്യം വെളിപ്പെടുത്തിയത്.