Image

പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും ക്രമക്കേട്, വിവരങ്ങള്‍ പുറത്ത്

Published on 17 February, 2020
പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും ക്രമക്കേട്, വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : പോലീസ് പര്‍ച്ചേയ്സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍  വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്നും സൂചനകള്‍ പുറത്ത്. 

2019 നവംബര്‍ 18നാണ് ടന്‍ഡര്‍ ഒഴിവാക്കിയെന്ന ബെഹ്റയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അന്ന് 30 ലക്ഷം രൂപയാണ് ബ്രോട്ട്കാസ്റ്റ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് കൈമാറിയത്. തുക തുടക്കം തന്നെ കൈമാറിയ ശേഷമാണ് സര്‍ക്കാറിനെ ഡിജിപി വിവരം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ടെന്‍ഡര്‍ ഇല്ലാതെയാണെന്ന് അറിയിച്ചെങ്കിലും പുനപരിശോധനകള്‍ ഒന്നും നടത്താതെ തന്നെ അനുവദിച്ചു കൊടുത്തുവെന്ന് വ്യക്തമാകുന്ന ഉത്തരവാണ് ഇപ്പോള്‍ പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറ വാങ്ങിയതിലും കാണുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക