Image

ഗ്രന്ഥപ്പുര കഥാമത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 17 February, 2020
ഗ്രന്ഥപ്പുര കഥാമത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
ജിദ്ദ: പ്രമുഖ സാഹിത്യ കൂട്ടായ്മയായ ഗ്രന്ഥപ്പുര ജിദ്ദ പ്രവാസികള്‍ക്കിടയില്‍ നടത്തിയ കഥാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കഥ പറയുന്‌പോള്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച കഥയരങ്ങും ശറഫിയ്യ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീര സദസിനെ സാക്ഷി നിര്‍ത്തി അരങ്ങേറി.

കഥയും കവിതയും പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം മനുഷ്യ കുലം ആരംഭിച്ച കാലം മുതല്‍ കൂടെ പോരുന്നുണ്ടെന്നും കാലം കലുഷിതമാകുന്‌പോള്‍ അതിന്റെ പുനര്‍ജീവിതത്തിന് മുന്നോട്ടു വരുന്നതില്‍ വിദ്യാര്‍ഥികള്‍ മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും ആനുകാലിക സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഗോപി നെടുങ്ങാടി സദസ്യരെ ഉണര്‍ത്തി.

ഫൈസല്‍ മന്പാട് വിഷയാവതരണവും, കിസ്മത്ത് മന്പാട് അവാര്‍ഡ് ലഭിച്ച കഥകളുടെ സമഗ്രവും നിഷ്പക്ഷവുമായ അവലോകനവും നടത്തി.

യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ അന്‍ഫാല്‍ മൂവാറ്റുപുഴ (നെല്ലിയിലെ നീര്‍നായ്ക്കള്‍), റജീന നൗഷാദ് (മരുഭൂമിയിലെ മീസാന്‍ കല്ലുകള്‍), ഷഫീഖ് ഇസ്സുദ്ദീന്‍ (ഒറ്റമരപ്പെയ്ത്ത് ) എന്നിവര്‍ക്ക് ഗോപി നെടുങ്ങാടി, ഡോ. വിനീത പിള്ള, സജ്‌ന റസാക്ക് എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. മത്സരാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകല്‍ മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു,

ഷിബു തിരുവനന്തപുരം, നാസര്‍ വെളിയങ്കോട്, ബഷീര്‍ വള്ളിക്കുന്ന്, സിഒടി അസീസ് (മലയാളം ന്യൂസ് എഡിറ്റര്‍ ) ഡോക്ടര്‍ വിനീത പിള്ള, ബാദുഷ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിയത്രി സക്കീന ഓമശേരിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കവിത സോഫിയ സുനില്‍ ആലപിച്ചു.

ഷാജു അത്താണിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഷറഫ് മാവൂര്‍ സാദത് കൊണ്ടോട്ടി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല മുക്കണ്ണി സ്വാഗതവും സാദത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക