Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 17 February, 2020
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
 വാഷിംഗ്ടണ്‍ഡി.സി:  ജൂലൈ  15 മുതല്‍ 18 വരെ ന്യൂജേഴ്‌സിലെ അറ്റ്‌ലാന്‍റ്റിക് സിറ്റിയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോകസ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ഫണ്ട് ശേഖരണാര്‍ത്ഥം ടീം അംഗങ്ങള്‍ ക്ലിഫ്റ്റണ്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ഫെബ്രുവരി  9നു വിശുദ്ധ കുര്‍ബാനക്ക് ശേഷംനടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു തോമസ് ടീംഅംഗങ്ങളായ സുവനീര്‍ ചീഫ് എഡിറ്റര്‍ സോഫി വില്‍സണ്‍ , ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍, കമ്മിറ്റി അംഗം അജോയ് ജോര്‍ജ്, മത്തായി ചാക്കോ എന്നിവരെ സ്വാഗതംചെയ്തു.

സജി പോത്തന്‍, മത്തായി ചാക്കോ, അജോയ് ജോര്‍ജ് എന്നിവര്‍ കോണ്‍ഫറസിനെകുറിച്ചും രജിസ്‌ട്രേഷനെ കുറിച്ചും, സുവനീറിലേക്കു നല്‍കാവുന്ന പരസ്യങ്ങളെകുറിച്ചും വിവരണങ്ങള്‍ നല്‍കി. സോഫി വില്‍സണ്‍ എല്ലാ ഇടവകാംഗങ്ങളെയും കോണ്‍ഫറന്‍സിലേക്കു ക്ഷണിച്ചു.
ഫാ. മാത്യു തോമസും,  സോഫി വില്‍സനും ചേര്‍ന്ന് ജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നിര്‍വഹിച്ചു. ഇടവകയില്‍നിന്നും നിരവധിഅംഗങ്ങള്‍ കോണ്‍ഫറസിലേക്ക് രജിസ്റ്റര്‍ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

മലങ്കര അസോസിയേഷന്‍ അംഗം മനു ജോര്‍ജ്, ഇടവകയുടെ സെക്രട്ടറി വര്‍ഗീസ് പി. മത്തായി, ട്രസ്റ്റി ബിജു കൊട്ടാരത്തില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇടവകയില്‍ നിന്നും നല്‍കിയ സഹായസഹകരണത്തിന് കോണ്‍ഫറന്‍സ് കമ്മിറ്റി നന്ദി അറിയിച്ചു.


നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക