Image

ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ വേണ്ട; ഹൈക്കോടതി

Published on 18 February, 2020
ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ വേണ്ട; ഹൈക്കോടതി

കൊച്ചി: ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന്‌ ഹൈക്കോടതി. നാട്ടുകാരുടെ സ്വകാര്യതയ്‌ക്ക്‌ ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക്‌ മാത്രം ലൈസന്‍സ്‌ പുതുക്കി നല്‍കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. 

വൈക്കം ഇരുമ്‌ബൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ എ.മുഹമ്മദ്‌ മുസ്‌താക്കിന്റെ വിധി.

കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്നും സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ സ്വകാര്യതയ്‌ക്ക്‌ ഭംഗമുണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചായിരുന്നു കോടതി വിധി. 

ജനവാസ മേഖലകളില്‍ ഇനി മുതല്‍ നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ പാടില്ല. നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന്‌ മുന്‍പ്‌ കര്‍ശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ്‌ വകുപ്പിനോട്‌ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക