Image

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്‌; ഡിജിപി ഉത്തരവ്‌ പുറപ്പെടുവിച്ചു

Published on 18 February, 2020
ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്‌; ഡിജിപി ഉത്തരവ്‌ പുറപ്പെടുവിച്ചു

കൊച്ചി: ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന്‌ വ്യക്തമാക്കി എല്ലാ പോലീസ്‌ സ്റ്റേഷനുകളിലേക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 

അനധികൃത ഫ്‌ളക്‌സ്‌ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി പരിഗണിക്കവെയാണ്‌ സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്‌.

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ മാറ്റണമെന്നു റോഡ്‌ സുരക്ഷാ അതോറിറ്റി ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും, ഫുട്‌പാത്തുകള്‍ കൈയടക്കിയുള്ളതുമായ ഫ്‌ളക്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു.

അനധികൃത ബോര്‍ഡും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം.

 വീഴ്‌ച വരുത്തുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നു ഹര്‍ജി പരിഗണിക്കവെ നേരത്തെ ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഇത്‌ പ്രകാരമാണ്‌ പോലീസ്‌ നടപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക