Image

കരുണ സംഗീത നിശയുടെ സംഘാടകര്‍ തട്ടിപ്പുകാരാണെന്ന് പറയാന്‍ കഴിയില്ല; പിന്തുണയുമായി സിപിഎം

Published on 18 February, 2020
കരുണ സംഗീത നിശയുടെ സംഘാടകര്‍ തട്ടിപ്പുകാരാണെന്ന് പറയാന്‍ കഴിയില്ല; പിന്തുണയുമായി സിപിഎം

കൊച്ചി: കരുണ സംഗീത നിശയുടെ സംഘാടകര്‍ക്ക് പിന്തുണയുമായി സിപിഎം. പരിപാടിയുടെ സംഘാടകര്‍ തട്ടിപ്പുകാരാണെന്ന് പറയാന്‍ കഴിയില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. അവരെല്ലാം പൊതു രംഗത്ത് ഉള്ള ആളുകളാണ്. സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.


റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ കൈപ്പറ്റിയ എറണാകുളം എംപി തന്നെ അരോപണം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് നടത്തിയ പരിപാടിയുടെ വരുമാനം സര്‍ക്കാറിന് കൈമാറാതിരുന്നതാണ് വിവാദമായത്. ചലച്ചിത്ര പ്രവര്‍ത്തകരായ ആഷിഖ് അബു, ബിജിപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി

2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ സംഘടിപ്പിച്ചത്.


 എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയില്ല. തുടര്‍ന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകര്‍ ആറ് ലക്ഷം രൂപയുടെ ചെക്ക് നല്‍കി.

എന്നാല്‍ ലാഭമുണ്ടാകാത്ത പരിപാടിക്ക് എങ്ങനെ പണം ലഭിച്ചെന്ന് അന്വേഷിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. ജില്ല കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക