കണ്ണൂര്‍: പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലാട് സികെ പുരം കൊമ്പ്ര ഹൗസില്‍ രാഖിയാണ് (25) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സന്ദീപ് വീടിന്റെ വരാന്തയിലേക്കു വലിച്ചിഴച്ചു ദേഹത്തു തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു രാഖി മജിസ്ട്രേട്ടിനു നല്കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 26നു വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ രാഖിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ദിവസം രാഖിയും സന്ദീപും തമ്മില്‍ വഴക്കിട്ടിരുന്നതായും പറയുന്നു. ഒളിവില്‍ പോയ സന്ദീപിനെ തിരയുന്നതായി ടൗണ്‍ പൊലീസ് അറിയിച്ചു. ചാലയിലെ രാജീവന്റെയും ബിന്ദുവിന്റെയും മകളായ രാഖി താവക്കര ആശിര്‍വാദ് ആശുപത്രിയില്‍ നഴ്സായിരുന്നു. ഒരു മകളുണ്ട്. സഹോദരന്: രാഹുല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല