Image

അനധികൃത സ്വത്ത് കേസ്: വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

Published on 18 February, 2020
അനധികൃത സ്വത്ത് കേസ്: വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

കേസില്‍ നാല് പ്രതികളാണ് ഉള്ളത്. എം. രാജേന്ദ്രന്‍, താത്കാലിക പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഷൈജു ഹരന്‍, അഡ്വ. എം.എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. മറ്റുപ്രതികള്‍ സ്വത്ത് സമ്പാദനത്തിന് സഹായം നല്‍കി. പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്.

നേരത്തെ ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിരുന്നു. വി.എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിക്കണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ശിവകുമാര്‍ അടക്കമുള്ളവരെ ചോദ്യംചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക