Image

ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ നായയായി പുനര്‍ജനിക്കുമെന്നു സ്വാമി കൃഷ്ണസ്വരൂപ്

Published on 18 February, 2020
ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ നായയായി പുനര്‍ജനിക്കുമെന്നു സ്വാമി കൃഷ്ണസ്വരൂപ്
അഹമ്മദാബാദ്: ഗുജറാത്തിലെ കോളജില്‍ 60 വിദ്യാര്‍ഥിനികളെ ആര്‍ത്തവ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി സ്വാമി കൃഷ്ണസ്വരൂപ്. കഴിഞ്ഞ ദിവസം 68 ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ആര്‍ത്തവ പരിശോധനയ്ക്ക് നിര്‍ബന്ധിതരാക്കിയ ഭുജ് ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ നടത്തിപ്പുകാരില്‍ ഒരാളാണ് കൃഷ്ണസ്വരൂപ്.

ആര്‍ത്തവമുള്ള സ്ത്രീകള്‍  പാചകം ചെയ്താല്‍ നായയായും അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്ന ഭര്‍ത്താക്കന്മാര്‍ പോത്തായും പുനര്‍ജനിക്കും. ആര്‍ത്തവുള്ള സ്ത്രീകള്‍ പാചകം ചെയ്യുന്നത് ഒഴിവാക്കാന്‍ പുരുഷന്‍മാര്‍ തന്നെ പാചകം പഠിക്കണം.താന്‍ പറയുന്നത് ഇപ്പോള്‍ കയ്‌പോടെ കാണുന്നവര്‍ നായയായി മാറുമ്പോള്‍ കരയുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ വനിതാ കോളജില്‍ പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിരുന്നു. പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സ്റ്റുഡന്‍റ് കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക