Image

നടക്കുന്നത് കുപ്രചാരണം; കൊറോണ മനുഷ്യ നിര്‍മ്മിതമല്ലെന്നു ചൈനീസ് അംബാസിഡര്‍

Published on 18 February, 2020
നടക്കുന്നത് കുപ്രചാരണം; കൊറോണ മനുഷ്യ നിര്‍മ്മിതമല്ലെന്നു ചൈനീസ് അംബാസിഡര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമല്ലെന്നും പ്രകൃതിയില്‍ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോങ്. കൊറോണ വൈറസ് ഭീകരമാണ് പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ് വൈറസിനെ കുറിച്ച് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന് ആരോപണങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നതിന് തെളിവുകളില്ല. പ്രകൃതിയില്‍ നിന്ന് വ്യാപിച്ചുവെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ നല്‍കിയ സഹായത്തിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2003ല്‍ സാര്‍സ് രോഗബാധയുണ്ടായപ്പോള്‍ അന്നത്തെ വിദേശകാര്യമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈന സന്ദര്‍ശിച്ചതും അദ്ദേഹം ഓര്‍മിച്ചു.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 1900 പേര്‍ മരിച്ചു. 72,000 പേര്‍ക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക