Image

തോക്കുകളും തിരകളും കാണാതായിട്ടില്ല; സി എ ജി റിപ്പോര്‍ട്ട്‌ തള്ളി ആഭ്യന്തര സെക്രട്ടറി

Published on 19 February, 2020
തോക്കുകളും തിരകളും കാണാതായിട്ടില്ല; സി എ ജി റിപ്പോര്‍ട്ട്‌ തള്ളി ആഭ്യന്തര സെക്രട്ടറി


തിരുവനന്തപുരം | പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന സി എ ജി റിപ്പോര്‍ട്ട്‌ തള്ളി ആഭ്യന്തര സെക്രട്ടറി. 

തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്‌ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക്‌ കൈമാറി. തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോര്‍ട്ട്‌ തെറ്റാണെന്ന്‌ ആഭ്യന്തര സെക്രട്ടറി ബിശ്വാസ്‌ മേത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക്‌ സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ്‌ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 2017ല്‍ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ്‌ മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച്‌അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.


എസ്‌എപി ബറ്റാലിയനില്‍നിന്ന്‌ 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ്‌ വകുപ്പ്‌ നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്‌എപി ബറ്റാലിയനില്‍നിന്ന്‌ തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്‌ക്ക്‌ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്‌. 

660 ഇന്‍സാസ്‌ 5.56 എംഎം തോക്കുകള്‍ പോലീസ്‌ ചീഫ്‌ സ്റ്റോറില്‍നിന്നും എസ്‌ഐ ക്യാമ്പിലേയ്‌ക്ക്‌ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്‌. 

616 തോക്കുകള്‍ പല ബറ്റാലിയനുകളിലേയ്‌ക്ക്‌ നല്‍കിയിട്ടുണ്ടെന്നുമാണ്‌ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ബാക്കിവരുന്ന 44 ഇന്‍സാസ്‌ തോക്കുകള്‍ എസ്‌എപി ബറ്റാലിയനിലുണ്ട്‌.

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക