Image

വീട്ടില്‍ കൂവാന്‍ വരുന്ന കോഴിയെ ഓടിച്ച്‌ ടൊവിനോ തോമസ്; ഏറ്റവും ആസ്വദിച്ച ട്രോളിനെക്കുറിച്ച്‌ പൃഥ്വിരാജ്

Published on 19 February, 2020
വീട്ടില്‍ കൂവാന്‍ വരുന്ന കോഴിയെ ഓടിച്ച്‌ ടൊവിനോ തോമസ്; ഏറ്റവും ആസ്വദിച്ച ട്രോളിനെക്കുറിച്ച്‌ പൃഥ്വിരാജ്

വീട്ടില്‍ കൂവാന്‍ വരുന്ന കോഴിയെ ടൊവിനോ തോമസ് ഓടിക്കുന്നതാണ് ഈ അടുത്തകാലത്ത് താന്‍ ആസ്വദിച്ച ഏറ്റവും നല്ല ട്രോള്‍ എന്ന് നടന്‍ പൃഥ്വിരാജ്. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിനിടെ ഏറ്റവും ചിരിപ്പിച്ച ട്രോള്‍ എതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.


അയ്യപ്പനും കോശിയും എന്ന സിനിമയുടെ വിശേഷങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെയ്ക്കുകയായിരുന്നു താരം. അതിനിടെയാണ് അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ട്രോള്‍ ഏതെന്ന് അവതാരകന്‍ ചോദിച്ചത്. അപ്പോഴാണ് ടൊവിനോ ഉള്‍പ്പെട്ട ട്രോളിനെ കുറിച്ച്‌ പൃഥ്വി പറഞ്ഞത്. വീട്ടില്‍ കൂവാന്‍ വരുന്ന കോഴിയെ ടൊവിനോ തോമസ് ഓടിക്കുന്ന ട്രോള്‍ കണ്ട് താന്‍ ഒരുപാട് ചിരിച്ചെന്ന് പൃഥ്വിരാജ് മറുപടി നല്‍കി.


വയനാട്ടിലെ ഒരു കോളജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ ടൊവിനോ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിച്ച സംഭവം ഏറെ വിവാദമായിരുന്നു. കൈയ്യടി മാത്രമേ സ്വീകരിക്കുകയുളളൂ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ടൊവിനോക്കെതിരെ പ്രധാനമായും ഉയര്‍ന്നത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തിരുന്നു. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക