Image

സാമൂഹ്യ വിഷയങ്ങളില്‍ നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ അക്രമിക്കപ്പെടുന്നത്

Published on 19 February, 2020
സാമൂഹ്യ വിഷയങ്ങളില്‍ നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ അക്രമിക്കപ്പെടുന്നത്

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോള്‍ അക്രമിക്കപ്പെടുന്നതെന്ന് വ്യക്തമാക്കി സംവിധായകന്‍ അനുരാജ് മനോഹര്‍.

കരുണ സംഗീതനിശ തട്ടിപ്പ് വിവാദത്തില്‍ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങളില്‍ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും വലിച്ചിഴക്കുന്നതില്‍ എന്ത് ഉദ്ദേശശുദ്ധിയാണ് ഉള്ളതെന്ന വിമര്‍ശനവുമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനുരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


അനുരാജ് മനോഹറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോള്‍ അക്രമിക്കപ്പെടുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ നിരന്തരം അക്രമിക്കപ്പെടുകയാണ്..
അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്..


ആര്‍ത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകള്‍ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതില്‍ പ്രബലരാണെന്ന് കമന്റുകള്‍ പരിശോധിച്ചാല്‍ വ്യക്തം.

കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവന്‍ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.
ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക്, വാരി' അറിയുന്നവര്‍ക്ക് നേരെയും നിയമ നടപടികള്‍ ഉണ്ടാവണം.

ഭര്‍ത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടത് എന്ന ലൈന്‍ ആണെങ്കില്‍..
ഗുജറാത്തിലുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക