Image

കുടുംബസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍

കെ.ജെ ജോണ്‍ Published on 20 February, 2020
കുടുംബസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍
ന്യൂയോര്‍ക്ക് : ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും , വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ  സണ്ണി സ്റ്റീഫന്‍,  2020 മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ രണ്ടു വരെ  അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും നാല്‍പതു  വര്‍ഷത്തെ   കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ് മിഷന്റെ  ചീഫ്  പേട്രണ്‍ ബിഷപ്പ് ജോര്‍ജ് പള്ളിപറമ്പില്‍ അഭിപ്രായപ്പെട്ടു.

 ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 9447154999 mob
+91 481 2533399 office
 wpmissionofficial@gmail.com  
Join WhatsApp News
ഭാര്യ പീഡനം/ പേടി 2020-02-20 05:51:15
ഇതുപോലെ ഒരുത്തൻ കുറച്ചുകാലം മുമ്പ് ഇവിടെ വന്നിരുന്നു. ബി പി [ ഭാര്യയെ പേടി]യാണ് കാരണം, അയാളുടെ പഴയ കുറ്റികൾ ആണ് കൊണ്ടുവന്നത്. അമേരിക്കയിൽ പലയിടത്തും പ്രോഗ്രാം നടത്തി പണം ഉണ്ടാക്കാം എന്ന് എല്ലാവരും കരുതി. അപ്പോൾ ആണ് അറിയുന്നത് ഓരോ അവളുമാരും പണം ഉണ്ടാക്കാൻ ഇട്ട പരിപാടി എന്ന് വെളിവായത്. അവർ തമ്മിൽ അടി, ഫോണിൽ തെറി വിളി, വാട്സ് ആപ്പിൾ പഴയ സംഭവങ്ങൾ എല്ലാം സീരിയൽ എപ്പിസോഡ് പോലെ പുറത്തു വന്നു. മലയാളം ഇന്സ്ടിട്യൂട് നടത്തിയ ടെലികോണിലും ചീത്ത വിളി. പത്തിൽ താഴെ ആൾക്കാർ വന്ന മീറ്റിംഗുകൾ എല്ലാം ക്യാൻസൽ. അയാൾ വാളും ആയി വന്നു, വാലും ചുരുട്ടി ഓടി. ബില്ലിഗ്രഹാംമിന്റെ മകൻ ബ്രിട്ടനിൽ നിന്നും ഓടിയതുപോലെ. ബി പി യുടെ മറ്റൊരു അവസ്ഥ ആണ് ബി പി എം = ഭാര്യ പീഡനം, അവമ്മാരും എത്തും കുറ്റി പിഴുതു ഇങ്ങോട്ട്. നോമ്പ് കാലം ആയി , ഇവിടുത്തെ ചാകര കൊയ്യാൻ ഇനിയും വരും മെത്രാൻ, ധ്യന കുരുക്കൾ, വചനം കൊണ്ട് ഉപജീവനം നേടുന്നവർ അങ്ങനെ പലരും. യേശുവേ നീ വേഗം വരണേ! ഇവരെ ഒക്കെ പന്നിയിൽ കയറ്റണം, ക്യൂൻസ് ബേയിലെ ഐസ് വെള്ളത്തിൽ മുക്കി ഒരു സ്നാനവും കൊടുക്കണം. ഞങളുടെ പ്രിയൻ സ്നാപക യോഹന്നാനെ വിട്ടാലും മതി. - സരസു, കുയിന്‍സ് , N Y
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക