Image

കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.

ഷിബു പാലക്കാട്ട് Published on 20 February, 2020
കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.
സാന്‍ജോസ്: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ഓഫീസ് ബില്‍ഡിംഗില്‍ ഓഫീസ് ഫെസിലിറ്റിയോടൊപ്പം നമ്മുടെ കമ്മ്യൂണിററിയിലെ അംഗങ്ങളുടെ വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം കല്പിച്ചു കൊണ്ട് കെസിസിഎന്‍സി വായനശാല(ലൈബ്രറി) എന്ന പേരില്‍, ലൈബ്രറിയും ഇന്‍ഡോര്‍ ഗെയിംസ് ഫെസിലിറ്റിയും സജ്ജീകരിച്ചുകൊണ്ട് കെസിസിഎന്‍സി ഓഫീസ് ബില്‍ഡിംഗ് മോടിപിടിപ്പിച്ചു.

ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ കെ.സി.സി.എന്‍.സി. ഓഫീസ് ബില്‍ഡിംഗ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. കെസിസിഎന്‍സി മുന്‍ പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
കെസിസിഎന്‍സി മെമ്പര്‍ഷിപ്പ് ഫോം, കെസിസിഎന്‍സി, കെസിസിഎന്‍എ കണ്‍വന്‍ഷന്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍, കെസസിഎന്‍സി ലോഗ് ബുക്കില്‍ പേര്‍ എഴുതി ബുക്കുകള്‍ വീട്ടില്‍ കൊണ്ടുപോകാന്‍ സാധിക്കും.

ടേബിള്‍ ഗെയിംസ്: ചെസ് ബോര്‍ഡ്, മോനംപോളി, കാരംസ്, ടേബിള്‍ ടെന്നീസ് എന്നിവ എടുത്തു കളിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും. എന്ന് കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ അറിയിച്ചു.

മാര്‍ത്തോമന്‍ നന്മയാല്‍ എന്ന ഈശ്വരപ്രാര്‍ത്ഥനയോടെ കെസിസിഎന്‍സി ലൈബ്രറി പ്രവര്‍ത്തന ഉദ്ഘാടനത്തിനു വിവിന്‍ ഓണശ്ശേരില്‍, ഷീബ പുറയംപള്ളില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലികേട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.കെസിസിഎന്‍സി ലൈബ്രററി ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക