വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ തേക്കട ജംഗ്ഷന് അപകടം. തേക്കട ജംഗ്ഷനിലേയ്ക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ടെന്ന് മനസിലാക്കിയ ഡ്രൈവര്‍ സമീപത്തെ കുഴിയിലേയ്ക്ക് മറിയാതെ റോഡരികിലെ തിട്ടയില്‍ ഇടിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടം ഉണ്ടാകാന്‍ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.