Image

കുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശം

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് Published on 20 February, 2020
കുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശം
ന്യൂയോര്‍ക്ക്: കേരളത്തില്‍ 2018 ലുണ്ടായ മഹാപ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട കീച്ചേരില്‍ നികത്തില്‍ ശിവദാസനും കുടുംബത്തിനും തണലേകി ജോര്‍ജ് മാത്യു, വടക്കേക്കൂറ്റ് വീണ്ടും സഹായഹസ്തവുമായി എത്തുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഒരു കുടുംബത്തിന്റെ പേര് കൂടി എഴുതിചേര്‍ത്തപ്പെട്ടിരിക്കുന്നു.

കൊട്ടും കുരവയും, ആര്‍ഭാടങ്ങളും, ആരവങ്ങളുമില്ലാതെ, മറ്റുള്ളവര്‍ക്ക് ആശ്വാസമായി-തണലായിത്തീരുവാന്‍ സാധിക്കുമെന്ന് ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ താമസിക്കുന്ന ജോര്‍ജ് മാത്യു(അച്ചന്‍കുഞ്ഞ്), വടക്കേക്കൂറ്റ് വീണ്ടും തെളിയിച്ചിരിക്കുന്നു.
2018 ല്‍ കാഞ്ഞിര മറ്റത്തിനടുത്തുള്ള കോണത്തുപുഴ പ്രളയ താണ്ഡവത്തില്‍ കരകവിഞ്ഞു ഒഴുകിയപ്പോള്‍ അതിന്റെ തീരത്തു താമസിച്ചിരുന്ന ശിവദാസനും കുടുംബവും ദുരിതാശ്വാസക്യാമ്പില്‍ അഭയം തേടിയിരുന്നു.

മഴയൊന്ന് ശമിച്ചു, മാനം തെളിഞ്ഞപ്പോള്‍ തന്റെ കൂരയിലേക്ക് മടങ്ങിചെന്നപ്പോള്‍ ശിവദാസനും കുടുംബത്തിനും കാണാന്‍ സാധിച്ചത്, തങ്ങള്‍ക്ക് തലചായ്ക്കാനുണ്ടായിരുന്ന വീടിന്റെ സ്ഥാനത്ത് ഒലിച്ചുപോയ തറയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. ഇനിയെന്ത്? എന്ന് പകച്ചു നിന്ന ശിവദാസന്‍ തന്റെ ഭിന്നശേഷിയുള്ള മകള്‍ ആര്യ, ഭാര്യ, അമ്മ, അവിവാഹിതയായ സഹോദരി, മകള്‍ ആരിത എന്നിവരേയും കൂട്ടി വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്കും അവിടെ നിന്നും ഇറക്കിവിട്ടപ്പോള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും അഭയം തേടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ഏതാനും നാളുകള്‍ക്കുശേഷം വീണ്ടും തെരുവിലേക്കിറങ്ങേണ്ടിവന്ന, ശിവദാസനും കുടുംബത്തിനും നല്ലവരായ നാട്ടുകാര്‍ ഒരു വാടകവീട് തല്‍ക്കാലത്തേക്ക് കണ്ടുപിടിച്ചു കൊടുക്കുകയും അവിടേക്ക് താമസം മാറുകയും ചെയ്തു. തലചായ്ക്കാന്‍ ഒരു കൂരയോ, കൂരകെട്ടാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത, ഇഴഞ്ഞു നീങ്ങാന്‍ മാത്രം പ്രാപ്തിയുള്ള ഒരു മകനും അഞ്ച് ആത്മാക്കളുമുള്ള ശിവദാസന്റെ കുടുംബം മുന്നോട്ടുള്ള ജീവിതത്തിന്റെ അവസ്ഥയെന്തന്നറിയാതെ പകച്ചു നില്‍ക്കുന്ന അവസരത്തില്‍, മുളന്തുരത്തി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസും സഹപ്രവര്‍ത്തകരും സന്മനസ്സുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് 'കുഞ്ഞിക്കിളിക്കൊരു വീട് ' എന്ന ഭവനപദ്ധതി തുടങ്ങുകയും ചെയ്തു.

സഹജീവികളുടെ നൊമ്പരവും മനോവേദനയും കണ്ടും തൊട്ടുമറിഞ്ഞിട്ടുള്ള ജോര്‍ജ് മാത്യു(വടക്കേക്കൂറ്റ്) മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പേരില്‍ ഈ പദ്ധതിയോടൊപ്പം സഹകരിച്ച് വീട് സ്വന്തം ചിലവില്‍ വച്ചുകൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊരു സന്മനസ്സിന്റെ ഉടമയായ അരയന്‍കാവ് ബി.ബി.ഹൗസില്‍ ബിനു ചാക്കോ സൗജന്യമായി അഞ്ചു സെന്റ് ഭൂമി നല്‍കാമെന്നും സമ്മതിച്ചു. അങ്ങനെ 2019 ഫെബ്രവുരി 21-ാം തീയതി അഭിവന്ദ്യ ഡോ.ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു.
മൂന്നു മുറിയും, അടുക്കളയും, ശൗചാലയവുമുള്ള, 650 സ്‌ക്ക്വയര്‍ ഫീറ്റുള്ള വീടിന്റെ പൂര്‍ത്തീകരണത്തിനായി ജോര്‍ജ് മാത്യു പലവട്ടം നാട്ടില്‍ പോവുകയും നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റെടുത്ത ഈ ദൗത്യം 2020-ല്‍ പൂര്‍ത്തീകരിക്കുകയും, ജനുവരി 16-ാം തീയതി വ്യാഴാഴ്ച കേരളത്തിലെ രാഷ്ട്രീയ-സാംസ്‌ക്കാരിക-സാമൂദായിക പ്രമുഖരുടേയും, നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ കാക്കനാട് എം.എല്‍.എ., പി.ടി.തോമസ്, അനൂപ് ജേക്കബ് എം.എല്‍.എ. എന്നിവരോടൊപ്പം ജോര്‍ജ് മാത്യു ശിവദാസനും കുടുംബത്തിനും പുതിയ വീടിന്റെ താക്കോല്‍ ദാനം നടത്തി.

തദവസരത്തില്‍ കൂത്താട്ടുകുളം എം.എല്‍.എ.യും മുന്‍ മന്ത്രിയുമായിരുന്ന അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍, തലചായ്ക്കാന്‍ ഒരു ഇടമില്ലാതെ കഷ്ടപ്പെട്ട ശിവദാസനും കുടുംബത്തിനും ഒരു തണലേകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും വളരെ വേഗം തന്നെ അവര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്ത ജോര്‍ജ് മാത്യുവിനും, ബിനു ചാക്കോയ്ക്കും നന്ദി രേഖപ്പെടുത്തുകയും, അവര്‍ ഈ നാടിനു തന്നെ നന്മയുടെ പ്രതീകമായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

പിന്നീട് ആശംസാപ്രസംഗം ചെയ്ത പി.ടി.തോമസ് എം.എല്‍.എ. ഇതുപോലുള്ള ചടങ്ങില്‍ സംബന്ധിക്കുന്നത് സന്തോഷമുളവാക്കുന്നതാണെന്നും, അമേരിക്കയിലെ ഏറ്റവും വലിയ പട്ടണമായ ന്യൂയോര്‍ക്കില്‍ സ്ഥിര താമസക്കാരനായ ജോര്‍ജ് മാത്യു, താന്‍ കണ്ടിട്ടും, കേട്ടിട്ടുമില്ലാത്തതുമായ ഈ കുടുംബത്തോടുകാട്ടിയ സ്‌നേഹത്തിനും, നല്ല മനസ്സിനും ഈ കൂടിവന്ന സദസ്സിന്റേയും ശിവദാസന്റെ കുടുംബത്തിന്റെ പേരിലുമുള്ള നന്ദിയും സ്‌നേഹവും കരേറ്റുന്നതായി അറിയിച്ചു.

താക്കോല്‍ദാനത്തിനു ശേഷം നടന്ന ചടങ്ങില്‍ സമൂഹത്തിലെ ഉന്നതരും, ആദരണീയരുമായ വ്യക്തികള്‍ സംസാരിക്കുകയും ബിനു ചാക്കോ, ജോര്‍ജ് മാത്യു എന്നിവരെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി ഇടവകാംഗമായ ജോര്‍ജ് മാത്യുവും കുടുംബവും കഴിഞ്ഞ മുപ്പത്തഞ്ചില്‍പരം വര്‍ഷങ്ങളായി യോങ്കേഴ്‌സില്‍ താമസിക്കുന്നു. നാട്ടിലും, തങ്ങള്‍ പാര്‍ക്കുന്ന ദേശത്തും സഹായം ആവശ്യമുള്ളവര്‍ക്ക് ചെയ്യുന്നതോടൊപ്പം, നിര്‍ദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങള്‍ക്ക് കൈ അയച്ച് സഹായം നല്‍കുന്നു. ലോറന്‍സ് ഹോസ്പിറ്റല്‍, ബ്രോണ്‍ങ്ക്‌സ് വിലില്‍ തെറാപ്പിസ്റ്റായി ദീര്‍ഘകാലം ജോലി ചെയ്തു റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ജോര്‍ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു,(ബ്രൂക്കിലിന്‍, കോണി ഐലണ്ട് ഹോസ്പിറ്റല്‍). മക്കള്‍: ലിന്‍സന്‍ മാത്യു ലിനോയി മാത്യു. മരുമക്കള്‍ ഡെനീറ്റാ, ലിസ-കൊച്ചുമകള്‍-ലില്ലി. മറ്റുള്ളവര്‍ക്ക് കൂടുതലായി നന്മ ചെയ്യുവാന്‍ ഈ കുടുംബത്തിന് സാദ്ധ്യമാകട്ടെയെന്ന് ആശംസിക്കാം.

വാര്‍ത്ത അയച്ചത് : രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

കുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശംകുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയില്‍ ജോര്‍ജ് മാത്യു, വടക്കേക്കൂറ്റിന്റെ കാരുണ്യസ്പര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക