കടന്നു പോകുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസത്തിലൂടെ'; കെ.എസ്.ആര്.ടി.സിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
Published on 20 February, 2020
കോയമ്പത്തൂര്‍ ബസ്അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചരിത്രത്തിലെ തന്നെ ഏറ്റവും ദുഃഖകരമായ ദിവസത്തിലൂടെയാണ് തങ്ങള്‍ കടന്നു പോകുന്നതെന്ന് കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്
കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖകരമായ ദിവസത്തിലുടെയാണോ ഞങ്ങള്‍ കടന്നു പോകുന്നതെന്ന് ഭയക്കുന്നു.ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ച കെ.എസ്.ആര്.ടി.സി യുടെ മള്‍ട്ടി ആക്സില്‍ ബസിലേക്ക് കോയമ്പത്തൂര്‍ അവിനാശിക്കടുത്ത് വച്ച് ദിശ തെറ്റിയെത്തിയ കണ്ടെയ്നര്‍ ലോറി ഇടിക്കുകയും പ്രസ്തുത കണ്ടെയ്നര്‍ ബസിന് മുകളിലേക്ക് മറിയുകയും ചെയ്തു. വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട അടിയന്തര ചികിത്സാസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബഹു: മുഖ്യമന്ത്രി പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തമിഴ്നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ കളക്ടറുമായും ബന്ധപ്പെട്ട് വേണ്ട നടപടികള്‍ ഗതാഗത മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാനായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പാലക്കാട് യൂണിറ്റ് ഓഫീസര്‍- ഉബൈദ് 9495099910
എറണാകുളം യൂണിറ്റ് ഓഫീസര്‍- താജുദ്ദീന് 9495099908
കെ.എസ്ആര്‍.ടി.സി കണ്ട്രോള് റൂം- 04712463799,9447071021
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല