Image

കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ സ്ഥാനാര്‍ഥിയായേക്കും

Published on 21 February, 2020
കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം സിപിഎംസിപിഐ നേതാക്കള്‍ എന്‍സിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാനുള്ള തീരുമാനമെടുത്തത്.

കഴിഞ്ഞ മൂന്ന് തവണയും കുട്ടനാട് സീറ്റില്‍ എന്‍സിപിയാണ് മത്സരിച്ചിരുന്നത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്‍സിപി വൈകാതെ അറിയിക്കും. 

അതേസമയം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. അതേസമയം കുട്ടനാട് സീറ്റ് വെച്ചുമാറാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഫെബ്രുവരി 25ന് ചേരുന്ന യോഗത്തില്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക