Image

ഫൊക്കാനയുടെ 100 സ്വപ്ന വീടുകള്‍ യാഥാര്‍ഥ്യമാകുന്നു; 40 വീടുകള്‍കൂടി നിര്‍മ്മിക്കാനുള്ള ശില പാകി

ഫ്രാന്‍സിസ് തടത്തില്‍ Published on 21 February, 2020
ഫൊക്കാനയുടെ 100 സ്വപ്ന വീടുകള്‍ യാഥാര്‍ഥ്യമാകുന്നു; 40 വീടുകള്‍കൂടി നിര്‍മ്മിക്കാനുള്ള ശില പാകി
ന്യൂജേഴ്സി: ഫൊക്കാനയുടെയും കേരള സര്‍ക്കാരിന്റെ ഭവനം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന വീടുകളുടെ ഔദ്യോഗികമായ നിര്‍മ്മാണോദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഫെബ്രുവരി 19 ബുധനാഴ്ച്ച വൈകുന്നേരം കൂവക്കാട് കുളത്തുപ്പുഴയിലുള്ള എസ്റ്റേറ്റ് മൈതാനിയില്‍ വനം വകുപ്പ് മന്ത്രി പി. രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.കെ. പ്രേമചന്ദ്രന്‍ എം. പി മുഖ്യാഥിതിയായിരുന്നു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, സംസ്ഥാന തൊഴില്‍- ഭവന നിര്‍മ്മാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫൊക്കാനയെ പ്രതിനിധീകരിച്ച് സീനിയര്‍ ഫൊക്കാന നേതാക്കന്മാരായ ടി.എസ്. ചാക്കോ, അലക്‌സ് മുരിക്കാനി തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍. പി.എല്ലിന്റെ ഉടമസ്ഥതയിലുള്ള കുളത്തൂപ്പുഴ, തിങ്കള്‍ക്കരിക്കം,ആലുംപൊയ്ക എന്നീ സ്ഥലങ്ങളിലാണ് ഫൊക്കാനയും കേരള സര്‍ക്കാരിന്റെ ഭവനം പദ്ധതിയായ ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരളയും (ബി.എഫ്.കെ.) ചേര്‍ന്ന് കഴിഞ്ഞ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. ഭവനരഹിതരായ 100 തോട്ടം തൊഴിലാളികള്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കാനാണ് ബി.എഫ്.കയുടെ സഹകരണത്തോടെ ഫൊക്കാന സംയുക്തമായി വിഭാവനം ചെയ്തതെന്നു ഫൊക്കാന ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയ ഫൊക്കാന നാഷണല്‍ ട്രഷറര്‍ സജിമോന്‍ ആന്റണി പറഞ്ഞു. കഴിഞ്ഞ വര്ഷം ആരംഭിച്ച പദ്ധതിയുടെ 10 വീടുകള്‍ ഇതിനകം നിര്‍മ്മിച്ച് നല്‍കി താക്കോല്‍ ദാനവും നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 40 വീടുകളുടെ കൂടി

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇതിനകം 40 വീടുകള്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കഴിഞ്ഞതായും ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍,സെക്രട്ടറി ടോമി കൊക്കാട്, ട്രഷററും പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ സജിമോന്‍ ആന്റണി, എന്നിവര്‍ പറഞ്ഞു. കൂടുതല്‍ സ്പോണ്‍സര്‍മാര്‍ പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഈ വര്ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കി ഫൊക്കാനയുടെ ചരിത്രത്തില്‍ പുതിയ ഏടുകൂടി എഴുതിച്ചേര്‍ക്കാന്‍ കഴിയുമെന്ന് പദ്ധതിക്ക് നടപ്പിലാക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന സജിമോന്‍ ആന്റണിയും അദ്ദേഹത്തിന്റെ സഹായിയും ഫൊക്കാന അസോസിയേറ്റ് ട്രഷററുമായ പ്രവീണ്‍ തോമസും പ്രത്യാശ പ്രകടിപ്പിച്ചു.

ഇതുവരെ പദ്ധതിയുമായി സഹകരിച്ചവരുടെ പേരുവിവരങ്ങള്‍: മാധവന്‍ ബി. നായര്‍ (ഫൊക്കാന പ്രസിഡണ്ട്), ടോമി കൊക്കാട് (ഫൊക്കാന സെക്രട്ടറി),സജിമോന്‍ ആന്റണി,( ഫൊക്കാന ട്രഷറര്‍ ആന്‍ഡ് ഭവനം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ),പ്രവീണ്‍ തോമസ് (ഫൊക്കാന അസ്സോസിയേറ്റ് ട്രഷറര്‍),മാമ്മന്‍ സി ജേക്കബ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍), ഫിലിപ്പോസ് ഫിലിപ്പ് ( (ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയര്‍മാന്‍), ഡോ.ബാബു സ്റ്റീഫന്‍ (ഫൊക്കാന വാഷിങ്ങ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍),പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന മുന്‍ പ്രസിഡണ്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍), ജോണ്‍ പി ജോണ്‍,മറിയാമ്മ പിള്ള,ജി. കെ.പിള്ള (ഫൊക്കാന മുന്‍ പ്രസിഡണ്ടുമാര്‍), ജോയ് ഇട്ടന്‍ ( ഫൊക്കാന നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍), ബാബു ജോസഫ്, ജോസഫ് ചെറിയാന്‍ (മോര്‍ട്ഗേജ് കണ്‍സള്‍ട്ടന്റുമാര്‍),കോശി കുരുവിള (കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട്,-കെ.സി.എഫ് ന്യൂജേഴ്സി), ജോര്‍ജി വര്ഗീസ് (കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഫ്‌ലോറിഡ), ബൈജു പകലോമറ്റം ( നയാഗ്ര ഫോള്‍സ്),വര്ഗീസ് ജേക്കബ്(ഫ്‌ലോറിഡ) ബെന്നി ലൂക്കോസ് (ന്യൂജേഴ്സി), മേരിക്കുട്ടി മൈക്കിള്‍ (ന്യൂയോര്‍ക്ക്) എബ്രഹാം ഫിലിപ്പ് (ചിക്കാഗോ) എന്നിവര്‍ക്ക് പുറമെ അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളായ കൈരളി ആര്‍ട്‌സ് ക്ലബ്ബ് (ഫ്‌ലോറിഡ), വനിത (കാലിഫോര്‍ണിയ), മങ്ക (മലയാളി അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ),കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, നയാഗ്ര മലയാളി സമാജം (കാനഡ), മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച് ) എന്നി സംഘടകളുമാണ് ഇതിനകം പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്.

ഇതില്‍ പല വ്യക്തികളും സംഘടനകളും ഒന്നിലേറെ വീടുകളുടെ സ്‌പോണ്‍സര്‍മാരാണ്. കൂടുതല്‍ വ്യക്തികളും സംഘടനകളുംകേരളത്തിലെ ഭവനരഹിതരായപാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് 100 വീടുകള്‍ എന്ന ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മഹനീയമായ കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ സജിമോന്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പദ്ധതിയുമായി സഹകരിച്ച എല്ലാ സുമനസുകള്‍ക്കും സംഘടനകള്‍ക്കും സഹകരിക്കാന്‍ താല്പര്യം പ്രാദാദിപ്പിച്ചവര്‍ക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.

പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ സജിമോന്‍ ആന്റണിയുമായി ബന്ധപ്പെടുക. ഫോണ്‍:862-438 -2361, ഇമെയില്‍: sajimonantony1@yahoo.com
ഫൊക്കാനയുടെ 100 സ്വപ്ന വീടുകള്‍ യാഥാര്‍ഥ്യമാകുന്നു; 40 വീടുകള്‍കൂടി നിര്‍മ്മിക്കാനുള്ള ശില പാകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക