ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ത്ത് നടി സാമന്ത അകിനേനി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സമാന്തയുടെ സന്ദര്‍ശനം. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
''നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്''- എന്ന് സാമന്ത അയാള്‍ക്ക് താക്കീത് നല്കി.