Image

എന്തൊരു സുന്ദരിയാണ് അമ്മ, അപൂര്‍വചിത്രം പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും

Published on 21 February, 2020
എന്തൊരു സുന്ദരിയാണ് അമ്മ, അപൂര്‍വചിത്രം പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും
മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ഒരു പഴയചിത്രം തേടിപ്പിടിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അച്ഛനും അമ്മയും പ്രണയിമയും. അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വചിത്രമാണിതെന്നും ഇരുവരും പറയുന്നു.

ഈ ചിത്രത്തില്‍ എല്ലാമുണ്ട്... എന്തൊരു സുന്ദരിയാണ് അമ്മേ.. എന്നാണ് പൂര്‍ണിമ കുറിക്കുന്നത്. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്.

വിവാഹത്തോടെ മല്ലിക വെള്ളിത്തിരയോടു വിടപറഞ്ഞു. പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്.

Join WhatsApp News
വിദ്യാധരൻ 2020-02-21 12:20:53
ആത്മ സൗന്ദര്യമുള്ള എല്ലാ അമ്മമാരും സുന്ദരിമാണ്. അവരുടെ സ്പർശനങ്ങളിൽ, പെരുമാറ്റങ്ങളിൽ, കരുതലുകളിൽ, ശിക്ഷണങ്ങളിൽ എല്ലാം സ്നേഹ സ്പർശത്തിന്റ മൃദുത്വവും അവരുടെ മിഴികളിൽ കാരുണ്യത്തിന്റ തിളക്കവും കാണാം . മാമ്പഴം "കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ തരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ് അപ്പോള്‍ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു" (മാമ്പഴം -വൈലോപ്പള്ളി )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക