Image

ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; വിദേശ അധ്യാപകരുടെ കരാര്‍ പുതുക്കില്ല

Published on 21 February, 2020
ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; വിദേശ അധ്യാപകരുടെ കരാര്‍ പുതുക്കില്ല
മസ്‌ക്കറ്റ്: മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളുമായി ഒമാന്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദേശികളായ അധ്യാപകര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

നിലവില്‍ നൂറിലേറെ ജോലികള്‍ക്ക് വീസ വിലക്കുണ്ട്. വാട്ടര്‍ ട്രക്ക് ഡ്രൈവര്‍മാരായി വിദേശികള്‍ക്ക് വീസ നല്‍കണ്ടതില്ല എന്നും അടുത്തിടെ ഒമാന്‍ തീരുമാനമെടുത്തിരുന്നു. വിവിധ ജോലികള്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ സ്വാധീനം വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാന്റെ നടപടികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക