ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹല്‍ സന്ദര്‍ശിക്കില്ല. നരേന്ദ്ര മോദി ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കുമോ? എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതരുടെ മറുപടി.
ഇന്ത്യ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക തുടങ്ങിയവരും ട്രംപിനൊപ്പമുണ്ട്. അഹമ്മദാബാദിലെ റോഡ് ഷോയ്ക്കും നമസ്തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ട്രംപ് ആഗ്രയിലെത്തും.
ആഗ്രയില്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നുമില്ലെന്നും അതുകൊണ്ട് പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.