Image

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതി എസ് ഐ സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീംകോടതി

Published on 22 February, 2020
നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതി എസ് ഐ സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീംകോടതി

നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കസ്റ്റഡി കൊലപാതകത്തില്‍ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ലെന്ന് സിബിഐ അറിയിച്ചു

.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതിയായ എസ് ഐ കെ.എ സാബുവിന് ഓഗസ്റ്റ് 13ന് ആയിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാബുവിനെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കിയപ്പോഴും ജയിലില്‍ എത്തിച്ചപ്പോഴും കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച്‌ രാജ് കുമാര്‍ പരാതിപ്പെട്ടിട്ടില്ലെന്ന് മജിസ്ട്രേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ജാമ്യം അനുവദിച്ചത്.


2019 ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുന്നത്. രാജ്കുമാറിന്റെ കസ്റ്റഡി മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ആണെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും. ക്രൈബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ കെഎ സാബു അടക്കം നാല് പേരാണ് അറസ്റ്റിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക