Image

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ വി​ഷ്ണു​പ്രി​യ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി

Published on 22 February, 2020
പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ വി​ഷ്ണു​പ്രി​യ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി

അമ്ബലപ്പുഴ: പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ വി​ഷ്ണു​പ്രി​യ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി. ചേ​ര്‍​ത്ത​ല സ്വദേശി വി​ഷ്ണു​പ്രി​യ​ക്കാ​ണ് അമ്ബലപ്പുഴ പോ​ലീ​സ് തു​ണ​യാ​യ​ത്.


ഇ​ന്നു ന​ട​ന്ന കെഎഎസ് പ​രീ​ക്ഷ​യെ​ഴു​താ​നാ​യാ​ണ് വി​ഷ്ണു​പ്രി​യ ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍ ഫാസ്റ്റ് ബസില്‍ ക​യ​റി​യ​ത്. പു​ന്ന​പ്ര കാ​ര്‍​മ​ല്‍ കോ​ള​ജാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം. പു​ന്ന​പ്ര​യി​ല്‍ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ ബ​സ് വ​ണ്ടാ​ന​ത്താ​ണ് നി​ര്‍​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോകുമ്ബോഴാണ് രേ​ഖ​ക​ള്‍, പ​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ഉ​ട​ന്‍ ആ ​ഓ​ട്ടോ​റി​ക്ഷ​യി​ല്‍​ത്ത​ന്നെ അമ്ബലപ്പുഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അമ്ബലപ്പുഴയില്‍ വ​ച്ച്‌ ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.


വി​ഷ്ണു​പ്രി​യ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് പോ​ലീ​സ് ജീ​പ്പി​ല്‍ തന്നെ വി​ഷ്ണു​പ്രി​യ​യെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു. ഒ​റി​ജി​ന​ല്‍ രേ​ഖ​ക​ള്‍​ക്ക് പ​ക​രം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പകര്‍പ്പ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ണ് വി​ഷ്ണു​പ്രി​യ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക