Image

ദിലീപിന്റെ മകള്‍ 'മഹാലക്ഷ്മി'യുടെ പിറന്നാള്‍ ചിത്രം വൈറലാകുന്നു

Published on 22 February, 2020
ദിലീപിന്റെ മകള്‍ 'മഹാലക്ഷ്മി'യുടെ പിറന്നാള്‍ ചിത്രം വൈറലാകുന്നു

ദിലീപ് - കാവ്യ ജോഡികളുടെ ജീവിതത്തിലേക്ക് വന്ന പുതിയ അതിഥിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത് .മീനാക്ഷിക്ക് ശേഷം കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചത് ദിലീപ് തന്നെയായിരുന്നു. കാവ്യ മാധവന്‍ പ്രസവിച്ചുവെന്നും അമ്മയും മകളും സന്തോഷകരമായിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലീപ് അറിയിച്ചത്.

എന്നിലിപ്പോള്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ച ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫോട്ടോ പ്രചരിച്ചത്. അതെ സമയം പിറന്നാളിന് ശേഷം ഇപ്പോഴാണ് മഹാലക്ഷ്മിയെ കാണുന്നെന്ന കമന്റുകളും പുറത്ത് വരുന്നുണ്ട് .

' കേശു ഈ വീടിന്‍റെ നാഥന്‍ ' എന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരുന്നു . ഈ സിനിമയ്ക്കായി ദിലീപ് മൊട്ടയടിച്ചിരുന്നു. ദിലീപിന് അരികിലിരിക്കുന്ന മകള്‍ മഹാലക്ഷ്മിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

'അച്ഛനെപ്പോലെയാണല്ലോ മകള്‍' എന്നുള്ള കമന്‍റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. എന്നാല്‍ കാവ്യ മാധവനെവിടെയെന്നായിരുന്നു ചിലരുടെ ചോദ്യം. അതെ സമയം സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് പൊതുപരിപാടികളിലും മറ്റുമായി താരമെത്താറുണ്ട്.

മീനാക്ഷിക്ക് ശേഷമെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേരായിരുന്നു ദിലീപ് നല്‍കിയത്. ഈ പേരിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ഇരുവരും തുറന്നുപറഞ്ഞിരുന്നു. വിജയദശമി ദിനത്തില്‍ മകള്‍ ജനിച്ചത് കൊണ്ടാണ് ഈ പേര് നല്‍കിയതെന്ന് താര ദമ്ബതികള്‍ വെളിപ്പെടുത്തിയിരുന്നു .

Join WhatsApp News
Mee2 2020-02-22 15:50:34
എല്ലാ ഭാര്യമാരും വെപ്പാട്ടികളും അവരുടെ കുഞ്ഞുങ്ങളും എവിടെ പോയി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക