Image

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ; മിലിട്ടറി ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി

Published on 23 February, 2020
കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ; മിലിട്ടറി ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി


കൊല്ലം : കുളത്തൂപ്പുഴയില്‍ പാക്‌ നിര്‍മിതമെന്ന്‌ കരുതുന്ന വെടിയുണ്ടകള്‍ വഴിയരികില്‍ ഉപേക്ഷിച്ച്‌ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്‌ അന്വേഷണം ആരംഭിച്ചു . കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

അതിനിടെ, എന്‍.ഐ.എ. സംഘവും പ്രാഥമിക പരിശോധനകള്‍ക്കായി സ്ഥലത്തെത്തി . പരിശോധനകള്‍ക്ക്‌ ശേഷം മാത്രമേ കേസ്‌ ഏറ്റെടുക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. തീരുമാനമെടുക്കുകയുള്ളൂ.

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എയെ വിവരമറിയിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. 

സംഭവത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തിയെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എ.ടി.എസ്‌.) ഡിഐജിയാണ്‌ കേസ്‌ അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ഡിഐജി അനൂപ്‌ കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചത്‌. 

കഴിഞ്ഞദിവസമാണ്‌ കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിന്‌ സമീപത്തു നിന്ന്‌ 14 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്‌. ഈ വെടിയുണ്ടകളില്‍ പി.ഒ.എഫ്‌. എന്ന്‌ രേഖപ്പെടുത്തിയതാണ്‌ പാക്‌ നിര്‍മിതമാണെന്ന സംശയം ഉയരാനുള്ള കാരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക