Image

'നരേന്ദ്ര മോദി അടുത്ത സുഹൃത്ത്'; ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു

Published on 23 February, 2020
'നരേന്ദ്ര മോദി അടുത്ത സുഹൃത്ത്'; ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു
വാഷിങ്ടണ്‍:  ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍നിന്നാണ് ഇരുവരും പുറപ്പെട്ടത്.  ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭാര്യ മെലാനിയയെ കൂടാതെ മകള്‍ ഇവാന്‍ക ട്രംപും ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക. തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദില്‍ ട്രംപ് വിമാനം ഇറങ്ങും. 

ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഗുജറാത്ത്-കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടി, ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം, ഡല്‍ഹിയില്‍ നയതന്ത്രചര്‍ച്ച എന്നിവയാണ് മുപ്പത്താറു മണിക്കൂര്‍ സന്ദര്‍ശനത്തിലെ പ്രധാനപരിപാടികള്‍. ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചര്‍ച്ചകള്‍. രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ നല്‍കുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക