Image

"മമ്മൂട്ടിയുടെ പിന്‍ഗാമിയാണ് ആ നടനെന്ന് അന്ന് ഞങ്ങള്‍ പറയുമായിരുന്നു." സംവിധായകന്‍ ലാല്‍ജോസ് മനസ്സുതുറക്കുന്നു !!

Published on 24 February, 2020
"മമ്മൂട്ടിയുടെ പിന്‍ഗാമിയാണ് ആ നടനെന്ന് അന്ന് ഞങ്ങള്‍ പറയുമായിരുന്നു." സംവിധായകന്‍ ലാല്‍ജോസ് മനസ്സുതുറക്കുന്നു !!

നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ലാല്‍ ജോസ്. വളരെ വലിയൊരു കരിയര്‍ ഉള്ള ലാല്‍ജോസ് തന്റെ പഴയകാല സിനിമ അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വച്ചിരിക്കുകയാണ്. അതില്‍ മമ്മൂട്ടിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഒരു മറുപടിയായി തന്റെ ജീവിതത്തില്‍ നടന്ന ഒരു അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വലിയ വാര്‍ത്തയ്ക്ക് വെച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് വളരെ കൗതുകകരമായ കാര്യത്തെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചത്. 


വിഖ്യാത സംവിധായകന്‍ കമലിന്റെ സഹായിയായി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവില്‍ നായകനായത് മമ്മൂട്ടി സ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ബിജുമേനോന്‍ ആയിരുന്നു. ആ ചിത്രത്തിന് ശേഷമുള്ള ലാല്‍ ജോസിന്റെ മിക്ക സിനിമകളിലും ബിജു മേനോന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത അഴകിയരാവണന്‍ എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസും ബിജുമേനോനും സൗഹൃദത്തില്‍ ആവുന്നത്. ആ കാലയളവില്‍ മമ്മൂട്ടിയുടെ പിന്‍ഗാമിയാണ് ബിജു മേനോന്‍ എന്ന തങ്ങള്‍ പറയുമായിരുന്നു എന്ന ലാല്‍ജോസ് പറയുന്നു.


അന്ന് മമ്മൂട്ടിയുടെ പിന്‍ഗാമി ആയി ബിജുമേനോനെ വിശേഷിപ്പിച്ചത് ഒരു തമാശയായിട്ട് ആയിരുന്നു വെന്നും ദിലീപും ബിജുമേനോനും സൂപ്പര്‍സ്റ്റാറുകള്‍ ആകുമെന്നും അന്ന് പറയുമായിരുന്നു എന്ന് ലാല്‍ ജോസ് പറയുന്നു. അഴകിയ രാവണനില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് സഹായിയായി ലാല്‍ജോസ് അഭിനയിച്ചിരുന്നു. ആ സൗഹൃദം തന്റെ ആദ്യചിത്രമായ ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി രണ്ടാംഭാവം ചന്ദ്രനുദിക്കുന്ന ദിക്കില്‍, പട്ടാളം അങ്ങനെ '41' വരെ എത്തി നില്‍ക്കുന്നു. ഇന്നിപ്പോള്‍ മമ്മൂട്ടിയെ പോലെ ആയില്ലെങ്കിലും മലയാള സിനിമയില്‍ തന്റെതായ സ്ഥാനം അതിശക്തമായി നിലനിര്‍ത്തി കൊണ്ടു പോകുന്ന നായക നടന്മാരില്‍ ഒരാളായി ബിജു മേനോന്‍ മാറിക്കഴിഞ്ഞിരിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക