Image

ഡാലസ് കേരള അസോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായി

പി പി ചെറിയാന്‍ Published on 24 February, 2020
ഡാലസ് കേരള അസോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായി
ഗാര്‍ലന്റ് (ഡാലസ്):  കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഫെബ്രുവരി 22 ശനിയാഴ്ച അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായി. വില്‍പത്രം തയാറാക്കല്‍, ട്രസ്റ്റ് രൂപീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളെകുറിച്ചു പരിചയ സമ്പന്നനായ അറ്റോര്‍ണി അറ്റ് ലൊ എസ് കൊസന്‍സ സമഗ്ര വിവരം നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ അറ്റോര്‍ണിയെ സദസിന് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം സമുചിതമായി മറുപടി നല്‍കി.

ചര്‍ച്ചയില്‍ ഐ വര്‍ഗീസ്, റോയ് കൊടുവത്ത്, ചെറിയാന്‍ ചൂരനാട്, ജോസഫ് ജോര്‍ജ് വിലങ്ങോലില്‍, ടോമി നെല്ലുവേലില്‍, ജോയ് ആന്റണി, സെബാസ്റ്റ്യന്‍ പ്രാകുഴി, സൈമണ്‍, അനശ്വര്‍ മാംമ്പിള്ളി, ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും ലഘുഭക്ഷണവും ഭാരവാഹികള്‍ ക്രമീകരിച്ചിരുന്നു.
ഡാലസ് കേരള അസോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായിഡാലസ് കേരള അസോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ വിജ്ഞാനപ്രദമായി
Join WhatsApp News
ബോധ വല്‍ക്കരണം 2020-02-24 11:35:18
പോത്തിനോട് അമരകോശ പാരായണം, മലയാളി അച്ചയാന്മ്മാരെ എല്ലാംകൂടി ഒരു ബോധ വല്‍ക്കരണം വേണം, പ്രതേകിച്ചും ട്രമ്പ്‌ രഷകന്‍ ആണെന്ന് കരുതുന്നവര്‍ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക