Image

ബെര്‍ണി സാന്‍ഡേഴ്‌സിനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കു കഴിയുമൊ? (ഏബ്രഹാം തോമസ്)

Published on 24 February, 2020
ബെര്‍ണി സാന്‍ഡേഴ്‌സിനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കു കഴിയുമൊ? (ഏബ്രഹാം തോമസ്)
നെവാഡ കോക്കസ് വിജയത്തോടെ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തന്റെ ശക്തി സംശയ ലേശമന്യേ തെളിയിച്ചു. ശനിയാഴ്ച നടക്കുന്ന സൗത്ത് കാരലിന പ്രൈമറിയില്‍ സാന്‍ഡേഴ്‌സ് വിജയം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെങ്കിലും 2016 ല്‍ ഡോണള്‍ഡ് ട്രംപ് പിന്നില്‍ നിന്നെത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയത് പോലെ സൂപ്പര്‍ ട്യൂസ് ഡേയ്ക്കുശേഷം സാന്‍ഡേഴ്‌സ് വ്യക്തമായി മറ്റ് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി പാര്‍ട്ടി ടിക്കറ്റ് നേടാനുള്ള സാധ്യത തള്ളികളയാനാവില്ല.

പാര്‍ട്ടി ഭാരവാഹികള്‍ ഏറ്റവുമധികം ഭയക്കുന്നതും ഇതാണ്. അവര്‍ പ്രതീക്ഷിക്കുന്നത് മില്‍വോക്കിയില്‍ പാര്‍ട്ടിയുടെ നോമിനിയെ നിശ്ചയിക്കുവാന്‍ ദേശീയ കണ്‍വെന്‍ഷന്‍ ചേരുമ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിക്കും ആവശ്യമായ ഡെലിഗേറ്റുകള്‍ ഇല്ലാതെ വരികയും ഒരു കണ്‍ടെസ്റ്റഡ് നോമിനേഷന്‍ നടപടികള്‍ ആവശ്യമായി വരികയുമാണ്. അങ്ങനെ സംഭവിച്ചാല്‍ ആദ്യ ബാലറ്റില്‍ തീരുമാനിക്കുവാന്‍ കഴിയാതെ വരികയും സെക്കന്‍ഡ് ബാലറ്റിലേയ്ക്ക് പ്രക്രിയ നീങ്ങുകയും ചെയ്യും. 1

952 ലാണ് ഇതിന് മുന്‍പ് സെക്കന്‍ഡ് ബാലറ്റിലേയ്ക്ക് നീങ്ങിയിട്ടുള്ളത്. 68 വര്‍ഷങ്ങള്‍ക്കുശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു കണ്‍വെന്‍ഷനില്‍ വീണ്ടും ഒരു സെക്കന്‍ഡ് ബാലറ്റ് ചരിത്രം ആവര്‍ത്തിക്കുമോ എന്ന് നിരീക്ഷകര്‍ സംശയിക്കുന്നു.

ഒരു വര്‍ഷം മുന്‍പ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സര രംഗം പാര്‍ട്ടിയുടെ ശക്തിയും നാനാ സമൂഹത്തിനെ ഉള്‍ക്കൊള്ളാനുള്ള കഴിവുമായി പ്രവര്‍ത്തകര്‍ പ്രഘോഷിച്ചിരുന്നു. മുമ്പൊരിക്കലും ഇല്ലാത്ത അത്രയും സ്ത്രീകളും നിറമുള്ളവരും മത്സരിക്കുവാന്‍ ഉണ്ടായിരുന്നു. ഗവര്‍ണര്‍മാരും സെനറ്റര്‍മാരും ജനപ്രതിനിധികളും മേയര്‍മാരും വ്യവസായികളും എല്ലാം ഉണ്ടായിരുന്നു.
വളരെ പ്രസിദ്ധരും ആരും അറിയാത്തവരും ഉണ്ടായിരുന്നു. വോട്ടര്‍മാര്‍ ആകെ ചിന്താകുഴപ്പത്തിലായി. ആരെ സ്വീകരിക്കണം ? ആരെ നിരാകരിക്കണം. ആദ്യം അവസരം ലഭിച്ച അയോവയിലെയും ന്യൂഹാംഷെയറിലെയും വോട്ടര്‍ റെക്കാര്‍ഡ് ഭേദിച്ച് സ്്ഥാനാര്‍ത്ഥികളെ കാണാനെത്തി. സ്ഥാനാര്‍ത്ഥികള്‍ പലരെയും അവര്‍ക്കിഷ്ടമായി. എന്നാല്‍ ആരെയും സ്‌നേഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

മുന്‍ വൈസ് പ്രസിഡന്റ് ബൈഡന്‍ ഒരു തികഞ്ഞ സ്ഥാനാര്‍ത്ഥിയായി പലര്‍ക്കും തോന്നിയില്ല. നോമിനേഷന്‍ നേടുവാനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തോല്പിക്കുവാനും ബൈഡന് കഴിയുമോ എന്നവര്‍ സംശയിച്ചു.
2019 മുഴുവന്‍ അഭിപ്രായ സര്‍വേകള്‍ ബൈഡനൊപ്പമായിരുന്നു. അതിന് ശേഷമാണ് അയോവയിലെയും ന്യൂഹാം ഷെയറിലെയും വോട്ടര്‍മാര്‍ ബൈഡനെ നിഷ്‌കരുണം തഴഞ്ഞത്.

ബൈഡന്റെ തകര്‍ച്ച മത്സരത്തിന്റെ ഗതി തന്നെ മാറ്റി. സാന്‍ഡേഴ്‌സും ബൈഡനും തമ്മില്‍ ആകുമായിരുന്ന മത്സരത്തില്‍ പെട്ടെന്ന് കളിക്കളം നിറഞ്ഞു. ബൈഡന് താന്‍ ആഗ്രഹിച്ചത് ചെയ്യുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂം ബെര്‍ഗിനോ അദ്ദേഹത്തിന്റെ ധൂര്‍ത്ത് ചെലവിനോ ഇത്രയധികം ശ്രദ്ധ നേടുവാന്‍ കഴിയുമായിരുന്നില്ല.

സെന. എലിസബെത്ത് വാറന്റെ മത്സരത്തിലെ ഉയര്‍ച്ച താഴ്ചകളിലോ സെന. ഏമി കോബുച്ചറിന് എത്രദൂരം പോകാന്‍ കഴിയുമെന്നതിനെകുറിച്ചോ ഇത്രയും ചര്‍ച്ച ഉണ്ടാകുമായിരുന്നില്ല. മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജ് ഒരു വലിയ ചര്‍ച്ചയ്ക്ക് കാരണമാവുകയില്ല. മേയര്‍ പ്രതീക്ഷകള്‍ക്കപ്പുറം നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെങ്കില്‍ കൂടി ഒരു വലിയ ഭീഷണിയായി ഉയര്‍ന്നിട്ടില്ല.

ഇപ്പോള്‍ എല്ലാവരും സജീവമായി തന്നെ കളത്തിലുണ്ട്. സൗത്ത് കാരലിനയില്‍ ബൈഡനും വാറനും ക്ലോബുച്ചറും ബട്ടീജൂം എങ്ങനെ ശോഭിക്കും എന്നത് നിര്‍ണായകമായിരിക്കും. സാന്റേഴ്‌സിന്റെ പ്രചരണ വിഭാഗം പ്രതീക്ഷിച്ചതിനെയും പ്രതീക്ഷിക്കാത്തതിനെയും നേരിടാന്‍ തയാറായിരുന്നു. ചെറിയ ചെറിയ തുകകളായി പ്രചരണ ഫണ്ടിലേക്ക് ഒഴുക്ക് തുടരുന്നതിനാല്‍ പണത്തിന് ക്ഷാമം അനുഭവപ്പെടുന്നില്ല. വിജയം ഉറപ്പിക്കുവാന്‍ സന്നദ്ധ സംഘാംഗങ്ങള്‍ വോട്ടര്‍മാരെ കോക്കസ് കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് നെവാഡ നേടിയതെന്ന് സാന്റേഴ്‌സ് സമ്മതിച്ചു.

ചൊവ്വാഴ്ച സൗത്ത് കാരലിനയിലെ ചാള്‍സ്ടണില്‍ നടക്കുന്ന ഡിബേറ്റിന് വലിയ പ്രാധാന്യമുണ്ട്.
Join WhatsApp News
റഷ്യന്‍ ബേര്‍ണി 2020-02-24 14:21:41
ബേർണി ഒരു ഡെമോക്രാറ്റ് അല്ല. ഇയാൾ നുഴഞ്ഞു കൈയേറിയ ഒരു ധൂമ കേതു ആണ്. ഡി.ൻ.സി. ക്കു പറ്റിയ വലിയ അബദ്ധം ആണ് ബേർണി. 2014 ൽ തന്നെ ഇയാളെ ഡമോക്രാറ്റുകൾ പുറത്തു കളയണമായിരുന്നു. 2014 ൽ ബേർണിയെ പൊക്കിക്കൊണ്ട് വന്നത് സൂപ്പർ പാക് എന്ന റിപ്പപ്ലിക്കൻ ഗ്രുപ്പ് ആണ്. N R A യും ബേർണിയെ സഹായിച്ചു. ബേർണിക്കു നോമിനേഷൻ കിട്ടാഞ്ഞ ദേഷ്യം തീർക്കാൻ ബേർണി സപ്പോർട്ടേഴ്‌സ് പലരും ഹിലരിക്ക് വോട്ട് ചെയ്തില്ല, അവർ കുറേപേർ ട്രമ്പിനും, ജിൽ സ്റ്റെയിനിനും വോട്ട് ചെയിതു. കുറേപേർ ആർക്കും വോട്ട് ചെയ്തില്ല. ഒന്നുകിൽ എൻ്റെ വേ അല്ലെങ്കിൽ നോ വേ അതാണ് ബെർണിയുടെ രീതി. കോക്കസ്സ് രീതിയിലുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യ രീതി അല്ല. അ രീതി മാറ്റണം. ഓപ്പൺ പ്രൈമറി ഉള്ള സ്റ്റേറ്റുകളിൽ ട്രംപേർസ് ബേർണിക്കു വോട്ട് ചെയ്യും. ശക്തി കുറഞ്ഞ സ്ഥാനാർത്തിയെ ഡെമോക്രാറ്റിക്ക് നോമിനി ആക്കുവാൻ റിപ്പപ്ലിക്കൻസ് വളരെ കാലമായി ഉപയോഗിക്കുന്ന ഒരു തന്ത്രം ആണ്. ഒബാമയെ തോൽപ്പിക്കാൻ പ്രൈമറിയിൽ ഇവർ ഹിലരിക്ക് വോട്ട് ചെയിതു. ബേർണിയെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ആക്കുവാൻ റഷ്യ കിണഞ്ഞു ശ്രമിക്കുന്നു. NRA യും ഉണ്ട് കൂട്ടിന്. ട്രംപിനും വേണ്ടത് അത് തന്നെ. ഡെമോക്രസിയെ അട്ടിമറിക്കാൻ മീഡിയായും വളരെക്കാലമായി ശ്രമിക്കുന്നു. അതിന്റെ തുടർച്ച ആണ് 3 സ്റ്റേറ്റുകളിലെ റിസൾട് വച്ച് അവർ ബേർണിയെ മുന്നിൽ നിര്ത്തുന്നു. ഇവയിൽ 2 എണ്ണം വെളുമ്പൻ സ്റ്റേറ്റ്, ൨ എണ്ണം കോക്കസും. 47 സ്റ്റേറ്റുകൾ ഇനിയും ഉണ്ട്. സൂപ്പർ ടുസ്‌ഡേ വളരെ നിർണ്ണായകം ആണ്. ബിൽ ക്ലിൻറ്റൻ പോലും സൂപ്പർ ടുസ്‌ഡേ മുതൽ ആണ് മുന്നോട്ടു വന്നത്.. തോക്ക് നിയന്ത്രണത്തെ ബേർണി എതിർക്കുന്നു, റഷ്യക്ക് അനുകൂലം ആയി ആണ് ഇയാൾ വോട്ടു ചെയ്യുന്നത്. മറ്റു പല ഉന്നത റിപ്പപ്ലികൻസിനെ പോലെ ഇയാളും റഷ്യൻ പണം പറ്റുന്നു. ഇയാൾ ഇന്നുവരെ ഒരു ബില്ലും അവതരിപ്പിച്ചിട്ടില്ല. ഫ്രീ കോളേജ് ട്യൂഷൻ പ്രായോഗികം അല്ല. ഏലിസബേത് വാറൻ്റെ ആദായ നികുതി ആശയം, ചയിൽഡ് കെയർ പ്ലാൻ ഇയാൾ കോപ്പി അടിച്ചു എന്നിട്ടു ഇപ്പോൾ സ്വന്തം എന്ന് അവകാശ വാദം. ബേർണി സി കാമ്പിൽ അനേകം റഷ്യക്കാർ ഉണ്ട് എന്ന് അയാൾ തന്നെ സമ്മതിച്ചു, പക്ഷെ അവരെ ഇതുവരെ പുറത്താക്കിയിട്ടില്ല. അനേകം ഡമോക്രാറ്റുകൾ ഇയാൾക്ക് വോട്ട് ചെയ്യുകയില്ല. അതിനാൽ ഡമോക്രാറ്റുകൾ ഒന്നിക്കുക. ജയിക്കാൻ സാദ്യത ഉള്ള ജോ ബൈഡനെ പിന്തുണക്കുക.
Chris Jackson 2020-02-24 15:48:15
Surely Democrats are smart enough to realize that just because a candidate wins the primary or caucus of a state, that doesn't mean they are going to win the state in the general, right? The base does not equal the general electorate. BERNIE IS NOT A DEMOCRAT
JACOB 2020-02-24 16:12:05
Bernie said the American dream is alive in Venezuela. Let us look at it. Venezuela Timeline 1992 Became the 3rd richest country in the hemisphere 1997 Became the 2nd largest producer of the Ford F-150 2001 Voted for socialist president based on "Income Inequality" 2004 Private healthcare is completely socialized 2007 All higher education becomes "free" 2009 Socialists BANNED private ownership of guns 2012 Bernie Sanders praises their "American Dream" 2014 Opposition leaders are imprisoned 2016 Food/Healthcare shortages become widespread 2017 Constitution and elections are suspended 2019 Unarmed citizens massacred by their own government
kick out bernie 2020-02-24 22:02:34
Sanders voted to:- Block the Brady Bill 5 times; - Allow guns on trains and planes - Protect gun manufacturers from lawsuits; - Prohibit funding for research into stopping gun violence. This 80 yr old has been elevated on all channels because he has 30+ delegates! He needs close to 2000 delegates to be the Nominee. Florida is a key state; sanders won’t get Florida and so won’t get nomination. This is the man who suffered a heart attack & wants to be the leader of the free world! The socialist that will hand the White House once again to Donald Trump! Think about your choice! Bernie trying way, way harder to get rid of Nancy Pelosi than he is trying to get rid of Mitch McConnell? Listen to sanders in 1972 -"A man goes home and masturbates his typical fantasy. A woman on her knees, a woman tied up, a woman abused." "A woman enjoys intercourse with her man — as she fantasizes being raped by 3 men simultaneously."- you think women will vote for him? New York Democrat Rep. Sean Patrick Maloney says that "no Sanders candidate has ever beat an incumbent Republican in a federal race." this is a fact, one we can't ignore and one we just cannot risk happening, Bernie is not the answer. Bernie’s wife was caught in real-estate fraud and had to pay huge fine. Gop will bring it up as soon as if he get nomination. We don’t want trump and sanders.
Democrats! UNITE X bernie 2020-02-25 07:00:25
Look, there are things we need to admit. Things that, even though we might not like, there is overwhelming evidence of. :- First off, Russia IS interfering in our elections. I know most of us believe this. But there is a certain faction of progressives who don't. Read this to the end, but FYI, it's certain Bernie supporters:- NO! I do not think all Bernie supporters are like this. But the fact remains that Russia was pushing for Bernie in 2016. NO, this wasn't because they liked him. NO, this wasn't because Bernie was in on it:- In fact, most of Russia's efforts were less "get Bernie elected" and more "if Bernie doesn't get elected, it's because there's a massive DNC CONSPIRACY against him." Why? Because if people believed this, they wouldn't vote. And if they did, they'd protest vote. Russia pushing Bernie is something we have evidence of. Mueller presented the evidence. And THAT'S why CERTAIN Bernie supporters claim Russia did nothing. They don't want to admit that they helped Russia push a disinformation campaign of propaganda that led Trump to victory. But, that's neither here nor there. 2016 is over. Russia is doing the same thing again, though. Trump just fired a guy for reporting this fact to him and Congress. They want you to believe that, if Bernie doesn't win, it's because of a conspiracy. The thing is, Bernie MIGHT win. But that's not what they're banking on. In 1992, Clinton lost ALL THREE of the first primary/caucus contests, and still won the nomination. Not because of superdelegates, but because of the popular vote. This might happen with Bernie too. Super Tuesday could completely erase Bernie's lead. And if it does, it's not because of a conspiracy. Just like there was no conspiracy in 1992 when Clinton came back. It's because two of the first three races - all of which Bernie won - were caucuses. If you look it up, these aren't Democratic. Poor people find it very difficult to fully engage in these. Look it up and you'll see why. Bernie still might win. And if he does, there are two truths. One, Democrats WILL vote for him. Second truth? Russia will come up with another narrative. And Trump will support it. Trump is already saying that the DNC will screw Bernie - at the same time Bernie is winning. We have to be smarter than this. I like Bernie. I just like Warren better. But if Bernie wins, you better believe he'll have my vote. But we cannot ignore facts. If we claim Russia isn't pushing for Bernie now, then if he loses, we will ignore the fact that all the "CONSPIRACY" BS was from Russia and Trump. I love Bernie. I do. But let's not play stupid. America is playing checkers. Russia is playing chess. And Trump is one of their pawns. Let's not be the other seven pawns. Stop attacking each other. Vote for who you want. And if you lose, stop inventing BS theories of why you lost (my favorite is still that one candidate in 2016 risked getting fake coins to gain A COUPLE additional delegates). This is a war. Even if we win this election, rest assured, Trump might be able to keep power. It's happened in history, and the way our government is set up, it could happen again. So Democrats! Unite against Bernie
Kick out bernie 2020-02-25 08:21:23
Ben Mora, a regional field director for Bernie Sanders’ campaign, used a private Twitter account to attack other Democratic contenders—as well as their family members, surrogates, journalists, and celebrities—
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക