Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

Published on 24 February, 2020
കൊല്ലം പ്രവാസി അസോസിയേഷന്‍ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹറിനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും നിലവിലെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹറിന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്നു.
പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയില്‍ ബഹറിനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്യൂണിറ്റി എന്നത് കൊല്ലം പ്രവാസി അസോസിയേഷന്‍, ബഹറിന്‍ എന്നു മാറ്റിക്കൊണ്ടുള്ള പ്രമേയം സമ്മേളനത്തില്‍ ഐക്യകണ്‌ഠേ പാസാക്കി. കണ്‍വീനര്‍ നിസാര്‍ കൊല്ലം അദ്ധ്യക്ഷതയില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു . ലോക കേരളാ സഭ അംഗം ബിജു മലയില്‍, സാമൂഹ്യ പ്രവര്‍ത്തകരായ സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.
സംഘടന സമ്മേളനം കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനയുടെ ഭരണഘടനാ അവതരണവും ജോയിന്റ് കണ്‍വീനര്‍ വിനു ക്രിസ്റ്റി സംഘടനാ വിഷയാവതരണവും നടത്തി .
ജോയിന്റ് സെക്രട്ടറി കിഷോര്‍ കുമാര്‍ സ്വാഗതവും സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഓരോ ഏരിയ കമ്മിറ്റികള്‍ക്കുമുള്ള ചുമതല ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അതാതു ഏരിയ ഭാരവാഹികള്‍ക്ക് കൈമാറുന്ന ചടങ്ങും നടന്നു.
വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ, ചാരിറ്റി ബോധവല്‍കരണ സമ്മേളനം ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ഫ്രാന്‍സിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നോര്‍ക്ക സെല്‍ കണ്‍വീനറും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ടി. സലിം പ്രതിനിധികള്‍ക്കായി ഇന്ത്യന്‍ എംബസി, ലേബര്‍ ലോ, ഐസിആര്‍എഫ് , നോര്‍ക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുമായും ചെയ്തു. നവാസ് കുണ്ടറ സ്വാഗതവും ബിനു കുണ്ടറ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക