Image

ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചു, സീന്‍ ഒഴിവാക്കണം: കമന്റിന് സുരേഷ് ഗോപിയുടെ കിടിലന്‍ മറുപടി

Published on 24 February, 2020
ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചു, സീന്‍ ഒഴിവാക്കണം: കമന്റിന് സുരേഷ് ഗോപിയുടെ കിടിലന്‍ മറുപടി
അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ചിത്രം റിലീസ് ആയതിന് ശേഷം സുരേഷ് ഗോപി സിനിമയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ എന്ന ചിത്ത്രതിന്റെ സ്റ്റില്ലാണ് പുറത്ത് വിട്ടിരുന്നത്. ചിത്രം വൈറലായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന് ചിത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ആശുപത്രിയില്‍ വച്ച് പോലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. സത്യം തെളിയുന്നത് വരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും എനിക്ക് കാവലായ് ദൈവവും ഉണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

എന്നാല്‍ മോഹല്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ സമാനമായ രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപിയാണ് സീന്‍ ഒഴിവാക്കണമെന്നും ഒരാള്‍ കമന്റ് ചെയ്തു, എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. 'ഒരിക്കലുമല്ല.... ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണ്' സുരേഷ് ഗോപി കുറിച്ചു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക