Image

മരണം ഒറ്റയ്ക്കല്ല(രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 25 February, 2020
മരണം ഒറ്റയ്ക്കല്ല(രാജന്‍ കിണറ്റിങ്കര)
മരണത്തില്‍
ആരും ഒറ്റയ്ക്കല്ല
ആളും അനുയായികളുമുണ്ട്
കാഴ്ചക്കാരും
സേവകരുമുണ്ട്
ചുടലക്കളം വരെ
മരിച്ച മനസ്സിലപ്പോഴും
പാതിവഴിയില്‍
ഉപേക്ഷിച്ച സ്വപ്നങ്ങളുടെ
ചേതനയറ്റ
നിഴലുകളുണ്ടാവും
പകലിനും രാവിനുമിടയിലെ
നിശ്ശബ്ദതയില്‍
ആയുസ്സളന്നെടുക്കുന്ന
ഘടികാരസൂചിയുടെ
നിലയ്ക്കാത്ത
ചലനങ്ങള്‍ കേള്‍ക്കാം 
കൈ കൊടുത്തവരൊക്കെ
ഒറ്റയ്ക്കാക്കി പോയ 
യാത്രകളില്‍
അടര്‍ന്നു വീണ
കണ്ണീരിന്റെ
നീര്‍ച്ചാലുകളുണ്ടാവും  
കര്‍മ്മത്തിനും കടപ്പാടിനുമിടയില്‍    
ഉരുകിത്തീര്‍ന്ന യൗവനത്തിന്റെ
ഓടിത്തളര്‍ന്ന വഴികളില്‍ 
വറ്റാത്ത വിയര്‍പ്പിന്റെ
ഉപ്പുഗന്ധം അറിയാം 
ബാല്യത്തിന്റെ
ഹരിത ഭൂവിലേക്ക്
ഏകനായി തിരിച്ചുനടന്ന
കുന്നിന്‍ ചരിവുകളിലെ
പാദമുദ്രകള്‍ കാണാം
ശ്വാസം നിലച്ച നെഞ്ചിലേക്ക്
അവസാന മണ്‍തരിയും
വീഴുമ്പോള്‍
തിരിച്ചുപോകാന്‍
ധൃതിവയ്ക്കുന്നവരുടെ
മുറുമുറുപ്പുകള്‍ കേള്‍ക്കാം
മരണത്തില്‍ ആരും
ഒറ്റയ്ക്കല്ല
ഒറ്റയ്ക്കായിപോകുന്നത്
ജീവിതത്തിലാണ് ...

Join WhatsApp News
A return to the Womb. 2020-02-26 08:47:48
Happiness is an inner state of mind; Happiness doesn’t come from distant Stars or mythical men in the skies; Happiness comes from the Environment we live, that include our food & drinks; relationships & attitude. -andrew * Death is just a detachment from the present state of Life, a transformation, a return to the Womb-the Mother Earth. Develop the art & attitude of detachment; then life will be very blissful.
പരേതൻ മത്തായി 2020-02-26 10:05:18
ഞാൻ ജീവിച്ചിരുന്നപ്പോൾ എനിക്കിട്ട് പാരവച്ചവർ ഞാൻ മരിച്ചു കഴിഞ്ഞു വന്നു നടത്തുന്ന ചരമപ്രസംഗം കേട്ടപ്പോൾ എഴുനേറ്റു വന്നു അവന്റെയൊക്കെ നാഭിക്ക് കുത്തിപ്പിടിച്ചു രണ്ടു കൊടുക്കണം എന്ന് തോന്നി . എന്താ ഒരു പ്രസംഗം. എന്നാലും, ഇവന്റെ കൂടെയൊക്കെ, " ചത്തതിനൊക്കുമേ ജീവിതം " എന്നുപറഞ്ഞതുപോലെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് കിണറ്റിക്കാരെ . നിങ്ങൾക് പേടിക്കണ്ട . നിങ്ങൾക്കായി ഞാൻ കാത്തിരിക്കും . നമ്മൾക്ക് കവിതയൊക്കെ വായിച്ചു ഇവിടുത്തെ കിളിവാതിലിലൂടെ താഴേക്ക് നോക്കി, ഓരോ അവന്മാർ, അവർക്ക് മരണം ഇല്ലെന്നു ചിന്തിച്ചു നടത്തുന്ന പരാക്രമങ്ങളും വാചക കാസർത്തും കാണുകയും കേൾക്കുകയും ചെയ്യാം . I will leave the light on for you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക