Image

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്

പി. പി.ചെറിയാന്‍ Published on 26 February, 2020
 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്
ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത സ്വാതന്ത്ര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും ജനങ്ങള്‍ക്ക് മത സ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വേണ്ടി വളരെ മുന്‍പ് തന്നെ ഇന്ത്യ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി.അത് കൊണ്ട് തന്നെ അതേകുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജനങള്‍ക്ക് വേണ്ടി ഉചിതമായ തീരുമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചര്‍ച്ചയും പ്രധാനമന്ത്രി മോദിയുമായി നടത്തിയില്ല. അതും ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

താലിബാന്‍ – അമേരിക്ക സൈനിക പിന്മാറ്റകരാറിനെ പിന്തുണയ്ക്കുന്നതായി മോദി അറിയിച്ചു. രക്തച്ചൊരിച്ചില്‍ ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യ പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയാറാണ്.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും ട്രംപ് പറഞ്ഞു.

 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക