Image

പോലീസ് സ്റേഷനില്‍ പ്രതിഷേധം നടത്തിയതിന് എം.വി. ജയരാജനെതിരേ കേസ്

Published on 18 May, 2012
പോലീസ് സ്റേഷനില്‍ പ്രതിഷേധം നടത്തിയതിന് എം.വി. ജയരാജനെതിരേ കേസ്
വടകര: പോലീസ് സ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതിന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജനെതിരേ കേസ്. വടകര പോലീസാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റഡിയിലെടുത്ത കൂത്തുപറമ്പ് സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയരാജന്‍ വടകര സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ജയരാജനൊപ്പം സമരത്തില്‍ പങ്കെടുത്ത കൂത്തുപറമ്പ് നഗരസഭാ മേയര്‍ പത്മജത്തിനെതിരേയും കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക