Image

റവ. ഫാ. ചെറിയാന്‍ (സണ്ണി) എം. കുന്നേല്‍ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു

കോര ചെറിയാന്‍ Published on 26 February, 2020
റവ. ഫാ. ചെറിയാന്‍ (സണ്ണി) എം. കുന്നേല്‍ കോര്‍എപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു
ഡാളസ്:- റവ. ഫാ. ചെറിയാന്‍ (സണ്ണി) എം. കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പായായി ഉയര്‍ത്തപെടുന്നു. പുത്തന്‍കാവ് കുന്നേല്‍ വലിയ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും, സാറാമ്മ മാമ്മന്റെയും, ദ്വിതീയ പുത്രനാണ്. പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമായ ചെറിയാന്‍ കുന്നേല്‍ അച്ഛന്‍, അമേരിക്കന്‍ ഭദ്രാസനങ്ങളുടെ ആരംഭ കാലം മുതല്‍ അഹോരാത്രം ഭദ്രാസന അഭ്യുന്നതിക്കു പ്രവര്‍ത്തിച്ച വന്ദ്യ തൊട്ടുപുറം കോര്‍ എപ്പിസ്‌ക്കോപ്പായുടെ സഹോദരി പുത്രനുമാണ്.

1978 ല്‍ പരിശുദ്ധ മാര്‍ത്തോമാ മാത്യൂസ് പ്രഥമ ബാവാ യൗപ്പധിയാക്കിനോയായും, 1981 ല്‍ പൂര്‍ണ സെമ്മസ്സു പട്ടവും നല്കി. അതെ വര്‍ഷം തന്നെ പൂര്‍ണ്ണ വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

വൈദീക സെമിനാരി പഠനത്തേത്തുടര്‍ന്ന്ചെറിയാന്‍ ശെമ്മാശ്ശന്‍ കാലം ചെയ്ത മലങ്കര മക്കളുടെ മനസ്സില്‍ എന്നും നിത്യ പ്രഭയോടെ നില നില്‍ക്കുന്ന പരിശുദ്ധ മാത്യൂസ് പ്രഥമന്‍ (വട്ടക്കുന്നേല്‍) ബാവായുടെ സെക്രെട്ടറിമാരില്‍ ഒരാളായി.

ബാഹ്യകേരള സേവനത്തിന്റെ തുടക്കമായി ജബല്‍പുര്‍ മാര്‍ ഗ്രീഗോറിയോസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കപ്പെട്ട അച്ഛന്‍ കല്‍ക്കട്ട ഭദ്രാസനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ആരാധന ആരംഭിച്ചു. പില്‍ക്കാലത്തു ആ സ്ഥലങ്ങളിലെല്ലാം ഇടവകകള്‍ വളര്‍ച്ച പ്രാപിച്ചു.

1982ല്‍ അമേരിക്കയില്‍ എത്തി. മാത്രു സഹോദരനായ വന്ദ്യ തൊട്ടുപുറം കോറെപ്പിസ്‌കോപ്പയോടൊപ്പം താമസിച്, അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോക്ടര്‍ തോമസ് മാര്‍ മക്കാരിയോസ് തിരുമേനിയുടെ നിര്‍ദേശാനുസരണം ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനത്തില്‍ സജീവമായി

1984 ല്‍ ഒക്കലഹോമ വികാരിയായി. 1992-ല്‍ ഡാളസ് സെന്റ് തോമസ് ദേവാലയത്തിന്റെ പ്രഥമ വികാരി. അച്ഛന്‍ ഇരു സ്ഥലങ്ങളിലും മലങ്കര സഭക്ക് സ്വന്തമായി ദേവാലയങ്ങള്‍ വാങ്ങുവാന്‍ പരിശ്രമിക്കുകയും അതില്‍വിജയിക്കുകയും ചെയ്തു.

2004 ല്‍ വീണ്ടും ഒക്കലഹോമ ദേവാലയത്തിലേക്ക്. സര്‍വ്വശക്തന്റെ സഹായത്താല്‍ ഇന്നും തന്റെ ദൗത്യം അവിടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു . കാന്‍സാസ് സിറ്റിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഒരു കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്ഇപ്പോള്‍ സൗത്ത് വെസ്‌ററ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഒരു അഭിമാന ഇടവകയായി വന്ദ്യ ഡിജു സ്‌കറിയാ അച്ഛന്റെ നേത്രുത്വത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.

ചെറിയാന്‍ അച്ഛന്റെ സഹധര്‍മിണി മിന്നി പളളം പാറേപ്പറമ്പില്‍ കുടുംബാംഗം. വിവാഹിതരായ സുമി, ഷേര്‍ളി, ഷീബാ എന്നിവര്‍ പുത്രിമാര്‍. മരുമക്കള്‍ റ്റോണി ഡ്യൂക്ക്, ഫാദര്‍ ഡിജു സ്‌കറിയാ, ജസ്റ്റിന്‍ ചെറിയാന്‍. കൊച്ചുമക്കള്‍ സാറിയാ, ഇസഹാര്‍ ഡ്യൂക്ക്, അരിയാന, സെറഫിനാ, മൈഖാ സ്‌കറിയാ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക