Image

ഷെഫീല്‍ഡില്‍ സമീക്ഷ യുകെ യുടെ ഇരുപത്തൊന്നാം ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു

Published on 26 February, 2020
ഷെഫീല്‍ഡില്‍ സമീക്ഷ യുകെ യുടെ ഇരുപത്തൊന്നാം ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു

ഷെഫീല്‍ഡ്, ലണ്ടന്‍: ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന് യുകെയിലെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തുടക്കമായി.

ഫെബ്രുവരി 23 നു ഡോ . സീന ദേവകിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു . ജോഷി ഇറക്കത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ . സീന സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വനിതകളും യുവാക്കളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

പ്രമുഖ യൂണിവേഴ്‌സിറ്റികളായ ഷെഫീല്‍ഡ് യൂണിവേഴ്സിറ്റി , ഹല്ലാം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊര്‍ജം പകര്‍ന്നു .

യോഗത്തിന് നേരിട്ടെത്തിച്ചേരാന്‍ കഴിയാതിരുന്ന സമീക്ഷ ദേശിയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ യോഗത്തിനെത്തിച്ചേര്‍ന്നവര്‍ക്ക് ഓണ്‍ലൈനില്‍ പങ്കെടുത്തു സമീക്ഷയുടെ ദേശിയ സമിതിയുടെ പേരില്‍ അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്നു സംസാരിച്ച ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പുതിയ ഭാരവാഹികളായി ഡോ. അര്‍ച്ചന സോമന്‍ (പ്രസിഡന്റ്), അഭിന്‍ വിജു (വൈസ് പ്രസിഡന്റ്), ജോഷി ഇറക്കത്തില്‍ (സെക്രട്ടറി), ഷാജു സി. ബേബി (ജോയിന്റ് സെക്രട്ടറി), സ്റ്റാന്‍ലി ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക