Image

ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി

Published on 26 February, 2020
ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി

മനാമ: വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്‌സിക്യൂട്ടീവ് മെമ്പര്‍ അജീഷ് മാത്യു അനീഷയുടെ മാതാവിനു കൈമാറി.

ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്നു വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 25 ലക്ഷം രൂപയോളം ഇതിനായി ചെലവു വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സന്മനസുള്ളവര്‍ 98954 93459 എന്ന ഫോണ്‍ നന്പരില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക