Image

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.

Published on 26 February, 2020
ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.

പൗരത്വ നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജ്യത്ത് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ സിക്സ്പാക് ഉണ്ടാക്കുന്നതിലാണ് താരങ്ങള്‍ക്ക് ശ്രദ്ധയെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഹരീഷ് പറയാതെ പറഞ്ഞു.

'ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ' ഹരീഷിന്റെ വാക്കുകള്‍.

'ഞങ്ങള്‍ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങള്‍ വിചാരിക്കുംപോലത്തെ ആള്‍ക്കാരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് വലിയ തിരക്കാണ്. നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും അപ്പാപ്പം പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങള്‍ക്ക് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്‌സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്‌സ് ഉണ്ടാക്കണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാണ്ടാക്കണം. ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ?'- ഹരീഷ് പറഞ്ഞു. തുടര്‍ന്ന് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും ആലപിച്ചാണ് നടന്‍ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക