Image

സാം ലൂക്ക് മണ്ണിക്കരോട്ട് ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2020
സാം ലൂക്ക് മണ്ണിക്കരോട്ട് ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്:  വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷങ്ങളിലേറെ കോളേജ് /സ്കൂള്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുള്ള സാം ലൂക്ക് മണ്ണിക്കരോട്ട് ഓവര്‍സീസ് കോണ്‍ഗ്രസ്, അമേരിക്ക കേരള ചാപ്റ്ററിന്റെ സെക്രട്ടറിയായി നിയമിതനായി.

ഒരുതികഞ്ഞ വാക്മിയും സംഘാടകനുമാണ് സാം. സ്കൂള്‍ -കോളജ് ജീവിതകാലത്തു കലാസാ ഹിത്യരംഗങ്ങളില്‍ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പഠിച്ച കലാശാലകളിലൊക്കെ അഭിനയരംഗത്ത് ഒന്നാമനായിരുന്നു. കുറച്ചുകാലം ചലച്ചിത്രരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കലാ- സാഹിത്യ തപസ്യക്കൊപ്പം സാം എക്കാലവും തന്റെരാഷ്ട്രീയ അവബോധം വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ് യൂണിയന്റെ ഒരു പ്രവര്‍ത്തകനായിരുന്നു.

പ്രവാസ ജീവതത്തില്‍ താമസിച്ച രാജ്യങ്ങളിലൊക്കെ മലയാള ഭാഷയും സംസ്കാരവും പുഷ്ടിപ്പെടുത്താനും അത് പുതിയ തലമുറയിലേക്കു പകര്‍ന്നു നല്‍കാനും ഉതകുന്ന പലപ്രവര്‍ത്തനങ്ങള്‍ക്കും സാം നേത്രത്വം കൊടുത്തിട്ടുണ്ട്. ആല്‍ബനി, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ സെക്രെട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ മുന്‍ ആല്‍ബനി സീയെന്ന കോളേജ് ഫിസിക്‌സ് അധ്യാപകന്‍. ഓവര്‍സീസ് കോണ്‍ഗ്രസ് കേരളചാപ്റ്ററിന്റെ ചെയര്‍മാന്‍ തോമസ ്മാത്യു,   പ്രസിഡന്റ് ലീലമാരേട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ ,  മറ്റു ഭാരവാഹികളും സാമിനെ അഭിനന്ദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക