Image

ട്രമ്പിനെ നാറ്റിച്ച ഇമ്പീച്ചുമെന്റിനു ശേഷം !! (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 26 February, 2020
ട്രമ്പിനെ നാറ്റിച്ച ഇമ്പീച്ചുമെന്റിനു ശേഷം  !! (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്തു ഭരണം നടത്താനുള്ള വ്യവസ്ഥിതിയാണ്  എന്നായിരുന്നു, 1863 നവമ്പര്‍ 19 ന് ജെറ്റിസ്ബര്‍ഗില്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ പ്രസംഗിച്ചത് , ഇന്നും അക്ഷരാര്‍ത്ഥത്തില്‍ തുടരുന്ന രാജ്യം അമേരിക്കയാണ്. പ്രസിഡന്റിനെ ജനങ്ങള്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്ത്, പൂര്‍ണ്ണ അധികാരം നല്‍കുന്നു. (നേരെ മറിച്ചു ഭൂഗോളത്തിന്റെ മറുവശത്തുള്ള ഇന്ത്യമഹാരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശവാദം മാത്രം. തിരഞ്ഞെടുപ്പിലൂടെ കയറിവരുന്ന പ്രതിനിധികള്‍ അവരുടെ ചൊല്പടിയില്‍ നില്‍ക്കുന്ന ഒരു പാവത്താനെ പ്രസിഡന്റ്  ആയി ഒപ്പിടാന്‍ മാത്രം വാഴിക്കുന്നു. ആയിരത്തിയെട്ടു പാര്‍ട്ടികള്‍ തമ്മിലടിച്ചു അധികാരവും ഖജനാവും ദുര്‍വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഇന്‍ഡ്യാ, ജനാധിപത്യവ്യവസ്ഥിതിയുടെ മറ്റൊരു ദുര്‍മുഖം മാത്രമാണ് ).

ഭാര്യയും ഭര്‍ത്താവുംപോലെ ഇടയ്ക്കിടയ്ക്ക് കലപില കൂടുമെങ്കിലും, കുടുംബക്ഷേമമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ചുനില്‍ക്കയും ചെയ്യുന്നതുപോലെയാണ്; ഡെമോക്രാറ്റ് , റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ സംശുദ്ധമായ  ജനാധിപത്യ വ്യവസ്ഥിതിയില്‍, തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും, അമേരിക്കയെ ലോകത്തെ വന്‍ശക്തിയായി നിലനിര്‍ത്തുന്നതും. ജനങ്ങള്‍ നേരിട്ടാണ് വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്നതെങ്കിലും, അധികാരം ദുര്‍വിനിയോഗം ചെയ്താല്‍, ജനപ്രതിനിധിസഭയിലും സെനറ്റിലും വിചാരണ ചെയ്ത്, ഇന്‍പീച്ചു പ്രക്രീയയിലൂടെ പ്രെസിഡന്റിനെ നീക്കം ചെയ്യാന്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ട്.

അമേരിക്കയുടെ ചരിത്രത്തില്‍, പ്രസിഡണ്ടും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍, ഏറ്റവും ഉയര്‍ന്ന പദവിയായ ജനപ്രതിനിധിസഭയുടെ സ്പീക്കര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിത നാന്‍സി പെലോസിയാണ് . ചീഫ് വിപ്പ് എന്ന അധികാരം വേണ്ട വിധം വിനിയോഗിച്ചു വാദപ്രതിവാദങ്ങള്‍ നയിച്ച് തന്റെ സാമര്‍ഥ്യവും നേതൃത്വപാടവവും, തന്റെ ഡെമൊക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷമുള്ള 20072011 കാലയളവിലും വീണ്ടും 2019 മുതലും തുടര്‍ന്നുകൊണ്ടിരിക്കുന്നതു വന്‍ സംഭവമായത്  ഡൊണാള്‍ഡ് ട്രമ്പ് എന്ന വമ്പന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനോട് കഴിഞ്ഞ കുറേ മാസങ്ങളായി അങ്കം കുറിച്ചത് മുതലാണ് .

ബുഷിന്റെ ഭരണകാലത്തെ ഇറാഖ് യുദ്ധത്തിനും , സോഷ്യല്‍ സെക്യൂരിറ്റി ഭാഗീകമായി െ്രെപവറ്റ് കമ്പനികളെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളെയും നഖശിഖാന്തം എതിര്‍ത്ത ധീരവനിതയുമായിരുന്നു നാന്‍സി പെലോസി . തന്റെ ആദ്യകാല നേതൃത്വത്തില്‍ത്തന്നെ ഒബാമാ കെയര്‍ എന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് , കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് , 2010 ടാക്‌സ് റിലീഫ് ആക്ട്  തുടങ്ങിയ നിരവധി നിയമപരിഷ്കാരങ്ങള്‍ക്കു. നാന്‍സി ചുക്കാന്‍ പിടിച്ചിരുന്നു. 2008 ലെ പോലെ കഠിനമായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വിഴുങ്ങാതിരിപ്പാന്‍ ബാങ്കുകളെ നിയന്ത്രിക്കുന്ന ഡോഡ് ഫ്രാന്‍ക്  വാള്‍ സ്ട്രീറ്റ് ആക്ട് , സ്ത്രീകള്‍ക്കും തുല്യ വേതനം നല്‍കാന്‍ നിര്‍ദേശിക്കുന്ന ലില്ലി ലെഡ്‌ബെറ്റെര്‍  ഫെയര്‍ പേയ് , ലെസ്ബിയന്‍ ഗെയ് വിഭാഗങ്ങള്‍ക്കും. സേനയില്‍ തുല്യത വേണമെന്ന ഡോണ്ട് ആസ്ക്  ഡോണ്ട് ടെല്‍ ആക്ട് തുടങ്ങിയവയും നാന്‍സിയുടെ നേട്ടങ്ങളുടെ ലിസ്റ്റില്‍ തൂവലുകള്‍ ചേര്‍ക്കുന്നു.

ഡെമോക്രാറ്റിന്റെ നേതാവായ ശക്തയും പിടിവാശിക്കാരിയുമെന്ന  സ്ത്രീയെന്നതിനേക്കാള്‍, താന്‍ ഉദ്ദേശിക്കുന്നതൊക്കെയും നടപ്പിലാക്കി എടുക്കുമെന്നതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂരാച്ചികള്‍, നാന്‍സിയെ പൈശാചിക രൂപം പൂണ്ട ദുര്‍ഭൂതമായി കണ്ടിരുന്നു. കാരണം ഡൊണാള്‍ഡ് ട്രമ്പിനെ ഒരു പെണ്ണുപിടിയനായ ബിസിനസ്സുകാരന്‍ എന്നല്ലാതെ, യാതൊരു രാഷ്ട്രീയ അനുഭവസമ്പത്തും തലയിലില്ലാത്ത പ്രസിഡന്റായിട്ടേ അവര്‍ കണക്കാക്കിയിരുന്നുള്ളു. അതുകൊണ്ടുതന്നെ അധികാരത്തില്‍ കയറിയ നിമിഷം തൊട്ടു തന്നെ ട്രമ്പിനെ എങ്ങനെ തേജോവധം ചെയ്തു താഴെയിറക്കാന്‍ കഴിയുമെന്ന ഒറ്റ അജണ്ടയുമായി, തലപുകഞ്ഞു നടക്കുകയായിരുന്നുവെന്നു തോന്നുന്ന വിധത്തില്‍ ആയിരുന്നു പല ആരോപണങ്ങളും തൊടുത്തുവിട്ടുകൊണ്ടിരുന്നത് .

ട്രംപിനെ സംബന്ധിച്ചിടത്തോളം. അവര്‍ പറയുന്നത് പലതും വാസ്തവം തന്നെ. ട്രമ്പ് വന്‍ ബിസിനസ്‌സാമ്രാജ്യത്തിന്റെ ശതകോടീശ്വരനായ ഉടമസ്ഥന്‍ എന്നല്ലാതെ, ഒരു രാഷ്ട്രീയ ചായ്‌വും കാണിക്കാതിരുന്ന തന്ത്രശാലി. തന്റെ ബിസിനസുകള്‍ എങ്ങനെ വിപുലീകരിച്ചു ആഗോളതലത്തില്‍ മുന്നേറണമെന്നും, അതിലൂടെ ഏതെല്ലാം ലൂപ്‌ഹോളുകളിലൂടെ ടാക്‌സ് കൊടുക്കാതെ മിടുക്കാനാകാമെന്നും മാത്രമേ ട്രമ്പ് ഇതിന് മുമ്പ് കരുതിയിരുന്നുള്ളു. മാത്രമല്ല റിപ്പുബ്ലിക് പാര്‍ട്ടി ഒന്നിനും കൊള്ളാത്തതാണെന്നുപോലും പറഞ്ഞ കാലങ്ങളുമുണ്ട് .

പക്ഷെ കുറേ ഭാഗ്യം തുണച്ചു പ്രസിഡന്റ് ആയതുമുതല്‍ പ്രതിഛായ നന്നാക്കാനും നല്ല ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. പള്ളിയില്‍ പോയില്ലെങ്കിലും , ക്രിസ്തീയതയും രാജ്യസ്‌നേഹവും കഴിയുന്നിടത്തെല്ലാം കൂട്ടി വിളമ്പി , യാഥാസ്ഥിതികരായ അമേരിക്കക്കാരെ സുഖിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഖജനാവിലെ ഒരു ഡോളര്‍ ശമ്പളവും തനിക്കു വേണ്ടെന്നു  വെച്ചുകൊണ്ടുതന്നെ രാജ്യ സുരക്ഷക്കായി മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ വന്‍ മതില്‍ പണിയുവാനും തുടങ്ങിയപ്പോള്‍, താന്‍ വാക്ക് പാലിക്കുന്നവനാണെന്ന് തെളിച്ചുകൊണ്ട് ജനസമ്മതി ആര്‍ജിക്കുവാന്‍ തുടങ്ങിയിരുന്നു.

ലോകത്തെ മുഴുവന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കയ്യും നീട്ടിയിരിക്കുന്ന രാജ്യമല്ല അമേരിക്കയെന്നും , ലോക പോലീസ് കളിക്ക്തയ്യാറല്ലെന്നും , വെറുതേ ഇവിടെവന്നു പ്രസവം നടത്തി മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വവും ആനുകൂല്യങ്ങളും. അടിച്ചുമാറ്റാനും ഇനിമേല്‍ മറ്റാരെയും അനുവദിക്കില്ലെന്നും നിയമങ്ങള്‍ പാസ്സാക്കി മുന്നേറുമ്പോള്‍ ; മറുവശത്ത് നാന്‍സി പെലോസി തന്റെ ആവനാഴിയിലെ ചുരികകള്‍ മുഴുവനും തേച്ചുമിനുക്കുകയായിരുന്നു. ഏതു പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നു ട്രമ്പിന് അറിയാമായിരുന്നു . കാരണം തന്നെ ഇന്‍പീച്ചു ചെയ്തു താഴെയിറക്കണമെങ്കില്‍ സെനറ്റിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം രഹസ്യ വോട്ടുകളിലൂടെ മാത്രമേ സാധിക്കു; നൂറില്‍ അമ്പത്തിരണ്ട് സെനറ്ററന്മാരും റിപ്പബ്ലിക്കന്‍സ് ആയി വിശ്വസ്തത പുലര്‍ത്തുന്നിടത്തോളം കാലം അത് നടപ്പില്ല താനും.

ഒരു കാര്യം വ്യക്തമാണ്, ട്രമ്പ് ഖജനാവില്‍ കയ്യിട്ടു ചില്ലിക്കാശ് വ്യക്തിപരമായി ദുര്‍വിനിയോഗം ചെയ്തിട്ടില്ല , ക്രിമിനല്‍ കുറ്റങ്ങളും ചെയ്തിട്ടില്ല , പിന്നെ മാറിയും മറിച്ചും സത്യങ്ങള്‍ മിക്കവാറും വളച്ചൊടിക്കുന്ന സ്വഭാവത്തിന് തൂക്കുകയറും വിധിക്കയില്ല . യൂക്രയിനിലോട്ടു സാമ്പത്തിക സഹായം ചെയ്യുന്ന കൂട്ടത്തില്‍, തന്റെ എതിരാളിയും മകനും അവിടെ എന്ത് ചെയ്യുന്നുവെന്ന് അറിയാന്‍ ഫോണ്‍ വിളിക്കിടെ, അവിടുത്തെ പ്രസിഡന്റിനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞു അത്രതന്നെ! അമേരിക്കന്‍ പൗരന്മാരുടെ നികുതിപ്പണം നേരായ രീതിയില്‍ ചിലവഴിക്കപ്പെട്ടു എന്നത് അദ്ദേഹം ഉറപ്പാക്കാന്‍ ശ്രമിച്ചത് വലിയ പാപമാണോ ? തന്റെ ഫോണ്‍ സംസാരത്തിന്റെ കോപ്പിയും ഹാജരാക്കിയില്ല ? അതല്ല അതിനപ്പുറം അത് തെളിയിക്കാന്‍ സാക്ഷികളെയും ഫയലുകളെയും ഇന്‍പീച്ച്‌മെന്റിനിടയില്‍ ഹാജരാക്കാന്‍ കുറേ "നത്തിങ് ഡൂയിങ് ഡെമൊക്രാട്ടുകള്‍ " മുറവിളി കൂട്ടിയാല്‍, അത് ഇവിടെ ഇപ്പോള്‍ നടക്കില്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താനെന്തിനാണ് പ്രസിഡന്റ് ആണെന്നും പറഞ്ഞു കോട്ടിട്ട് നടക്കുന്നത് ??.

നാന്‌സിയും കൂട്ടരും ഏകപക്ഷീയമായി ട്രമ്പിനെ ഇന്‍പീച്ചു ചെയ്യാന്‍ ധൃതി കൂട്ടിയത് തന്നെ അവസാനം അവര്‍ക്കു വിനയായി. ക്ലിന്റണ്‍ കുറ്റാരോപിതനായപ്പോള്‍ മാസങ്ങള്‍ എടുത്ത്, ഏകപക്ഷീയമല്ലാതെ നാലു പ്രമേയങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ കാണിച്ച സൂക്ഷ്മതയും നടപടിക്രമങ്ങളും, ട്രമ്പിന്റെ ഇന്‍പീച്ച്‌മെന്റില്‍ അവതാളത്തിലായിപ്പോയി. അതോ, ഒരു വനിതാ ജനപ്രതിനിധിയായ താന്‍ ശബ്ദമുയര്‍ത്തി സ്പീക്കര്‍ എന്ന നിലയില്‍ രണ്ടു പ്രമേയം അവതരിപ്പിച്ചാല്‍, റിപ്പബ്ലിക് പാര്‍ട്ടിയിലെ തക്കം പാര്‍ത്തിരുന്ന കുറേ ട്രമ്പ് വിരോധികള്‍  തന്റെ പക്ഷം കൂടി, കൈപൊക്കാന് വരുമെന്ന് വ്യാമോഹിച്ചുപോയോ? .

വന്നിട്ടും പോയിട്ടും മിറ്റ് റോമ്‌നി എന്ന ഒരു റിപ്പബ്ലിക്കന്‍ കാലുവാരിയായി, മറുപക്ഷത്തിനു വെറും ഒരു വോട്ടു ചാര്‍ത്തി പരിശുദ്ധന്റെ വേഷം കെട്ടിയതു മിച്ചം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടതിന്റെ വിഷമം തീര്‍ക്കാന്‍ ആകെ കിട്ടിയ ഒരവസരം നന്നായി വിനിയോഗിച്ചുവെന്നു ആശ്വസിക്കാം. മിറ്റ്  റോമ്‌നിയാകട്ടെ മുന്‍പ് തന്നെ ചവിട്ടുകൊണ്ട പാമ്പായി പക പോക്കാന്‍  കാത്തിരിക്കുകയായിരുന്നു. സ്‌റ്റേറ്റ് സെക്രട്ടറി പദവി ചോദിച്ചപ്പോള്‍ ട്രമ്പ് , തള്ളിക്കളയുകയും ചെയ്തു. മാത്രമല്ല, ട്രമ്പ് "വെറും ഫ്രോഡ് "എന്ന് പണ്ട് റോമ്‌നി പറഞ്ഞപ്പോള്‍, റിപ്പബ്ലിക്കന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും മോശവും പൊട്ടനുമായ സ്ഥാനാര്‍ഥി ആണ് റോംനിയെന്നും ട്രമ്പ് കളിയാക്കിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി സ്വന്തം പാര്‍ട്ടിയിലെ പ്രസിഡന്റിനെതിരെ വോട്ടു ചെയ്തതിന്റെ കറുത്ത തൂവല്‍ കൂടി അദ്ദേഹം നേടി. പരാജിതന്റെ അസൂയയും വൈരാഗ്യവും നിറയൊഴിച്ച, ഒരു കാലുവാരി എന്ന പട്ടവും നേടി നാണക്കേടായി റോംനിയും ഒറ്റപ്പെട്ടുപോയി !

ക്രിമിനല്‍ കുറ്റങ്ങളോ രാജ്യദ്രോഹമോ ഒന്നും ചാര്‍ത്താനില്ലാതെ, വെറും രാഷ്ട്രീയ വിരോധം തീര്‍ക്കാനായി, നാന്‍സി പെലോസി കച്ച കെട്ടിയിറങ്ങിയതായേ, ഈ പരാജയപ്പെട്ട ദൗത്യത്തെ ഇന്ന് വിലയിരുത്താനാവൂ .

ഫെബ്രുവരി ആറാം തീയതി സെനറ്റിലെ വികാരനിര്‍ഭരമായ വോട്ടെടുപ്പില്‍ 48 നെതിരെ 52 വോട്ടുംനേടി, തന്റെമേല്‍ ആരോപിച്ചിരുന്ന അധികാരദുര്‍വിനിയോഗത്തിന്റെയും ഭരണകാര്യങ്ങള്‍ തടസ്സം സൃഷ്ടിച്ചതിന്റെയും കുറ്റങ്ങളില്‍നിന്നും വിമുക്തനായപ്പോള്‍ ട്രമ്പ് തല്‍ക്കാലത്തേക്ക് വിജയിച്ചു.

അവിടെയും തീര്‍ന്നില്ല നാടകീയരംഗങ്ങള്‍. ട്രംപിന്റെ മറുപടി പ്രസംഗം തീര്‍ന്നയുടന്‍ തൊട്ടുപിന്നില്‍ നിന്നിരുന്ന നാന്‍സി പെലോസി, തന്റെ ഉത്കടമായ ഇന്ഗിതം പാളിപ്പോയ ക്രോധത്തില്‍, പ്രസിഡന്റിന്റെ പ്രസംഗമെന്ന ഒഫീഷ്യല്‍ രേഖ വലിച്ചുകീറിക്കൊണ്ട്, രാജ്യത്തിനു മുന്‍പാകെ അപഹാസ്യത വിളമ്പി സ്വയം നാണക്കേട് ക്ഷണിച്ചുവരുത്തി.

ഒരു പക്ഷേ ട്രമ്പിനെ ശരിക്കും നാറ്റിച്ചു തന്റെ പ്രതിച്ഛായ ഇടിച്ചുകളഞ്ഞു കൊണ്ട് , ഇന്‍പീച്ചുചെയ്യപ്പെട്ട  മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന കരി വാരി തേച്ചുവെന്ന ചിന്ത, പെലോസിക്കും   റോംനിക്കും നേരിയ ആശ്വാസവും സുഖവും പ്രദാനം ചെയ്യുന്നുണ്ടാവാം. പക്ഷെ രണ്ടുപേരും ഓര്‍മ്മകളില്‍ നിലനില്‍ക്കണമെന്നുമില്ല. ഇന്‍ പീച്ച്‌മെന്റ് പ്രക്രീയകള്‍ക്കുവേണ്ടി നികുതിദായകരുടെ കോടിക്കണക്കിനു പണം ദുര്‍വ്യയം ചെയ്യുന്നതിനുപകരം, തന്റെ തട്ടകത്തിലെ വഴിയരികുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി കുടിലില്‍ അന്തിയുറങ്ങുന്ന നൂറുകണക്കിന് "ഹോംലെസ്സ് കാലിഫോര്ണിയക്കാര്‍ക്കു" വീട് വെയ്ക്കാന്‍ സഹായിച്ചിരുന്നെങ്കില്‍, നാന്‍സി പെലോസിക്കു ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകങ്ങള്‍ ഉയര്‍ത്തിയെന്നെങ്കിലും അഭിമാനിക്കാമായിരുന്നു ! അതിനു പകരം ഒരു നാറ്റിക്കുന്ന കമന്റു കൂടി " ട്രമ്പ് വാസ്തവത്തില്‍ മരുന്നിന്റെ മയക്കത്തിലും ആയിരുന്നതിനാല്‍, അദ്ദേഹം പറഞ്ഞത് പലതും തിരിച്ചറിയാന്‍ വയ്യാത്തവിധം , കേട്ടവര്‍ക്ക് അസ്പഷ്ടമായി രുന്നുപോലും!"

(ഇവിടുത്തെ രണ്ടു പാര്‍ട്ടി നേതാക്കന്മാരെയും ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ ബിജെപി / കോണ്‍ഗ്രസ് പാളയങ്ങളില്‍ ട്രെയിനിങ്ങിനു വിട്ടാല്‍ മാറ്റങ്ങള്‍ വന്നേനേ! സെനറ്റില്‍ വോട്ടിടുന്നതിനു രണ്ടു ദിവസ്സം മുമ്പേ 19 റിപ്പബ്ലിക്കന്‍ സെനറ്ററന്മാരെ െ്രെപവറ്റ് ജെറ്റില്‍ കൊണ്ടുപോയി, ഏതെങ്കിലും ഡ്രോണ്‍ കാണാമൂലയില്‍ ഉള്ള റിസോര്‍ട്ടില്‍ കൊണ്ടുപോയി കള്ളും പെണ്ണും പിന്നെ കുതിരക്കച്ചവടവും നടത്തിയിരുന്നെങ്കില്‍, ബഹുഭൂരിപക്ഷത്തിനുള്ള 66 വോട്ടും നേടി, പ്രസിഡന്റിനെ പാട്ടും പാടിച്ചു പറഞ്ഞു വിടാമായിരുന്നു, ഈ ബുദ്ധിയെന്തേ നേരത്തേ തോന്നിയില്ല ,..ദിനേശാ !)

തന്റെ ശിരസ്സിലിരിക്കുന്ന അസംഖ്യം തൂവലുകളില്‍, ഇപ്പോള്‍ കറുകറുത്തതിനോടൊപ്പം അത്രയും വെളുത്തതുമുണ്ടെന്നു ട്രമ്പിന് തോന്നിയേക്കാം. ജനം തന്നെ മനസ്സിലേറ്റിയോ എന്നറിയണമെങ്കില്‍ 2020 ഇലക്ഷന്‍ കഴിഞ്ഞു അവസാനം ഒഹായോവും ഫ്‌ളോറിഡായും കൂടി പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ പറയാനാവൂ. അതുവരെ അനാവശ്യമായി പ്രസിഡന്റ് ട്രമ്പ് തിരുവാ തുറക്കാതിരുന്നാല്‍ മതിയായിരുന്നു.

Join WhatsApp News
പി പി ചെറിയാൻ 2020-02-26 22:06:00
അധികാരദുര്‍വിനിയോഗത്തിന്റെയും ഭരണകാര്യങ്ങള്‍ തടസ്സം സൃഷ്ടിച്ചതിന്റെയും കുറ്റങ്ങളില്‍നിന്നും വിമുക്തനായപ്പോള്‍ ട്രമ്പ് വിജയിച്ചു . ഒരു കാര്യം വ്യക്തമാണ്, ട്രമ്പ് ഖജനാവില്‍ കയ്യിട്ടു ചില്ലിക്കാശ് വ്യക്തിപരമായി ദുര്‍വിനിയോഗം ചെയ്തിട്ടില്ല , ക്രിമിനല്‍ കുറ്റങ്ങളും ചെയ്തിട്ടില്ല. .സത്യസന്ധമായ വിലയിരുത്തൽ . അഭിനന്ദനങ്ങൾ- ഡോ ജോയ്‌സ്
Dear brokenhearted 2020-02-27 07:38:10
Dear brokenhearted He is impeached for ever. You can come up with hundreds of justification but that is not going to erase the sin he has committed. His name will be recorded in the history, along with Andrew Jackson and Bill Clinton as impeached president. I know it hurts you but that is the way it works. Sorry for that.
Boby Varghese 2020-02-27 08:15:06
President is impeached forever. Also acquitted forever. President should be impeached for high crime. Trump was impeached because he is not a politician. There was a stupid article in this publication that Trump was impeached because of his ego. One's ego is not an impeachable offense. 95% of our politicians in Washington D.C became very rich because of their position. Trump promised to drain that swamp. Politicians in the Democrat party will try their best to keep that swamp undisturbed.
കാഴ്ച് നഷ്ടപെട്ടവര്‍ 2020-02-27 08:35:00
പോകു ഞങ്ങളെ വിട്ട് എന്ന് ഉറക്കെ ശപിച്ചാൽ കൊറോണ വയറസ്സ് നമ്മെ വിട്ടു പോകും എന്ന് ട്രമ്പൻ സപ്പോർട്ടർ പാസ്റ്റർ തൊഴിലാളി. Trump is a child-caging, bigoted, lying, thrice-married philanderer who cheated on his 3rd wife with a porn star while she was nursing his 5th child and he is a serial groper who openly bragged about how he liked to commit sexual assault. He stole from charity. He bankrupted all his business to cheat the government and his creditors. All his real estate are funded by Russian Oligarchs. He collects his share of millions from contractors who put the children in cages, from wall contractors, from defense contractors- the corruption goes on and on. He is the most corrupted politician we have ever seen. But people like ppc won’t see the corruption like few other malayalees. How much ignorant you are!
Disgrace of IGNORANCE 2020-02-27 08:52:00
The Dark Ages are back! What a disgrace. We are in a crisis and one thing that is sorely missing from the Trump Administration is an understanding of...Science. We need science. And we need leaders that believe in it. If we are going to confront our challenges, from the immediate, like coronavirus to the existential, like climate change, we need science. Science isn't something you can just turn on, like a faucet. It's an ethos, a way of thinking. It's not just knowledge, but how we as a species accrue insight. It's not just about applications, it's about the basic understanding of life and our universe that allows us to find answers where we once didn't know even to ask the question. Science is not perfect, and those who perform it are, like the rest of us, human. We should strive to make science more inclusive, less driven by profit-making decisions, and more expansive. What it boils down to is a way of viewing our surroundings. Do we succumb to superstition and bias? Or do we question our assumptions, and ourselves? Listening to the administration, and seeing their actions, we find men and women who are hostile to the very ideals that make progress possible. We see expertise denigrated and uncomfortable observations dismissed as "fake news." This is gravely dangerous, to our health and our planet. And yet, science perseveres. I believe it will thrive in one way or another. But if America is to remain a leader in science, and all that it provides, it desperately needs different leadership. Note: I am excited that science has become an increasing part of my recent work and I am proud to share news of our upcoming documentary on the breakthrough known as CRISPR. Tickets are available in many markets. I will share the link about the film in the comments section.- Dan Rather
OPTIMISM in Danger 2020-02-27 09:31:23
Optimism is turning out to be a danger & tragedy when we are surrounded by & ruled by ignorants and fanatics. We need to divorce Religion & Politics. we need to exile religions from our life. All religions are evil, they are fabricated by evil men.- andrew
Biju Chacko 2020-02-27 13:23:53
What sense does it make for the House to impeach if the Senate won’t convict? We are so divided, is becoming trite and meaningless, and it nefariously tries to suggest that both sides are somehow responsible. I never thought he would go down over a stupid and unwise phone call. Pres. Trump richly deserved to be impeached. personally so sickened that his Senate trial won't be even close to impartial. However it is heartening that he is impeached, but so maddening that he remains in power
Un Corrupt 2020-02-27 16:17:12
There is a reason for men wearing trump uniform,tramp malayalees are welcome to explain it. Eric Trump Explodes After Scottish Lawmaker Calls For Money Laundering Probe Into The Trump Family Donald Trump’s son Eric Trump is going after a Scottish Green Party leader after he called for an investigation into the Trump family over a land purchase that was made with suspicious money. Lawmaker Patrick Harvie “said there were reasonable grounds for suspecting that the US impeached illict president, or people he is connected with, ‘have been involved in serious crime,’” said The Scotsman in a report. According to Scottish publication “The National,” Eric Trump attacked Harvie and called him “an irrelevant and spineless politician.” is ppc out there to save the uncorrupt savior?
C G Daniel 2020-03-01 23:17:27
Your article is one-sided and biased. In the history, Trump is remembered as impeached. He deserved to be removed from the office. He had nothing to defend. He neither appeared before the senate impeachment committee nor his aides and witnesses to testify. He fired to those who testified against him. All these shows he was guilty and nothing to show that he was innocent. Trump Bhakts, please remember a Malayalam saying “thooriyavanay chumannal chumannavanum naarum”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക