Image

വരിക്ക ചക്കയ്ക്ക് തമിഴ്നാട്ടില്‍ പ്രിയമേറുന്നു

Published on 18 May, 2012
വരിക്ക ചക്കയ്ക്ക് തമിഴ്നാട്ടില്‍ പ്രിയമേറുന്നു
പത്തനാപുരം: വരിക്കച്ചക്കയ്ക്ക് തമിഴ്നാട്ടില്‍ വന്‍ ഡിമാന്റായതോടെ വ്യാപാരികളും ഏജന്റുമാരും ചക്ക തേടി കേരളത്തിലേക്ക്. കഴിഞ്ഞ സീസണില്‍ പത്തുരൂപ വരെ മാത്രം ലഭിച്ചിരുന്ന ചക്കയ്ക്ക് ഇക്കുറി 20-25 രൂപ വരെ ലഭിക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി ദിനംപ്രതി അഞ്ച് ലോഡ് വരെ ചക്ക തമിഴ്നാട്ടിലേക്ക് പോകുന്നുണ്ട്. ചെറിയൊരു ചക്കയ്ക്ക് തമിഴ്നാട്ടില്‍ 50 രൂപ വരെ ലഭിക്കും. കേരളത്തില്‍ വരിക്കപ്ളാവുകള്‍ ഇപ്പോള്‍ കുറവാണ്. പ്ളാവുകള്‍ ഏറെയും കെട്ടിടനിര്‍മാണത്തിനും മറ്റും ഉപയോഗിച്ചുതുടങ്ങിയതും റബര്‍ വ്യാപകമായതോടെ പ്ളാവുകള്‍ വച്ചുപിടിപ്പിക്കാത്തതും മൂലം വരിക്കച്ചക്കയും കുറഞ്ഞുവരികയാണ്. തമിഴര്‍ ചക്ക വേവിച്ചും പഴുപ്പിച്ചും കഴിക്കുന്നതു കൂടാതെ വറ്റല്‍ നിര്‍മാണത്തിനും ബിസ്കറ്റ് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കുരു തോരനുണ്ടാക്കിയും കഴിക്കും.തേന്‍, നാടന്‍ വരിക്ക ഇനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചിലധികം ഇനങ്ങളില്‍ ചക്ക ലഭിക്കുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക