Image

കേരളത്തില്‍ ബിസിനസ് തുടങ്ങുന്നവരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം പി എം എഫ്

പി പി ചെറിയാന്‍ Published on 27 February, 2020
കേരളത്തില്‍ ബിസിനസ്  തുടങ്ങുന്നവരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം പി എം  എഫ്
വടകര : ദീര്‍ഘ കാല പ്രവാസി ആയ ശ്രീ. പാറക്കല്‍ അബ്ദുല്ലയുടെ വടകരയിലെ  ഹോട്ടല്‍ ബിസിനെസ്സിനെതിരെ ഒരു  കൂട്ടം ആളുകള്‍ നിരന്തരം ശല്യം ചെയ്യുകയും , പല കാരണങ്ങള്‍ പറഞ്ഞു ഹോട്ടല്‍ അടച്ചു പൂട്ടിക്കുകയും ചെയ്യുന്ന സംഭവ വികാസങ്ങളില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയുടെ ആശങ്കയും പ്രതിഷേധവും  രേഖപ്പെടുത്തി. അതോടൊപ്പം എല്ലാ സംഘടനാ സഹായവും വാഗ്ദാനം ചെയ്തു,  ശ്രീ. കെ മുരളീധരന്‍ എം പി സ്ഥലം സന്ദര്‍ശിച്ചു 

കാര്യങ്ങള്‍ വിലയിരുത്തി . പ്രവാസ ജീവിതം മതിയാക്കി കേരളത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പ്പിക്കണമെന്നും പ്രവാസികള്‍ നേരിടുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പി എം ഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടാന്‍ പി എം ഫ് എന്നും മുന്‍ പന്തിയില്‍ ഉണ്ടാവും എന്ന് പി എം ഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍.ജോസ് കാനാട്ട്, ഗ്ലോബല്‍  കോഓര്‍ഡിനേറ്റര്‍ ശ്രീ ജോസ് മാത്യു, പി എം ഫ് കേരള പ്രസിഡണ്ട് ശ്രീ ബേബി മാത്യു, എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

പി പി ചെറിയാന്‍
(ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പ്രവാസി മലയാളി ഫെഡറേഷന്‍)
PH:214 450 4107
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക