Image

കുവൈത്ത് ദേശീയ ദിനത്തിന് കെഎംസിസിയുടെ ഐക്യദാര്‍ഢ്യം

Published on 27 February, 2020
കുവൈത്ത് ദേശീയ ദിനത്തിന് കെഎംസിസിയുടെ ഐക്യദാര്‍ഢ്യം

കുവൈത്ത് സിറ്റി : കുവൈത്തിന്റെ അന്പത്തൊന്പതാം ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. വഫ്ര റിസോര്‍ട്ടില്‍ നടന്ന നേതൃ ക്യാമ്പിനോടനുബന്ധിച്ചാണ് വലിയ ബാനറിനു പിറകിലായി നേതാക്കള്‍ അണിനിരന്നത്.

മുസ് ലീം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ മുഖ്യാഥിതി ആയിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷരീഫ് സാഗര്‍, പ്രസിഡന്റ് ഷറഫുദീന്‍ കണ്ണേത്ത്, കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ്, ട്രഷറര്‍ എം. ആര്‍. നാസര്‍, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍, സുബൈര്‍ പാറക്കടവ്, എന്‍.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കല്‍, മുഷ്താഖ്, ടി. ടി ഷംസു, റസാഖ് അയ്യൂര്‍, ഉപദേശക സമിതിയംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീര്‍ ബാത്ത, സൈനുദ്ദീന്‍ കടിഞ്ഞിമൂല, മുന്‍ കേന്ദ്ര പ്രസിഡന്റ് എ.കെ. മഹ്മൂദ് ഉള്‍പ്പെടെയുള്ള വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികള്‍ റാലിയില്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന കലാ പരിപാടിയില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും ആര്‍ട്‌സ് വിംഗ് ചെയര്‍മാനുമായ ഹാരിസ് വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. ആര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഷാഫി കൊല്ലം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക