Image

തൂവെണ്‍ തൂവല്‍സ്പര്‍ശം പോലെ കിങ് ഫിഷിലെ പുതിയ ഗാനം

Published on 27 February, 2020
തൂവെണ്‍ തൂവല്‍സ്പര്‍ശം പോലെ കിങ് ഫിഷിലെ പുതിയ ഗാനം
അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. 'തൂവെണ്‍ തൂവല്‍ തൂവി...' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അതിമനോഹരമായ ഈ മെലഡിയ്ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ദീപക് വിജയന്റേതാണ് വരികള്‍.

അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിരഞ്ജന, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ എന്നിവരാണ് നായികമാര്‍. സംവിധായകന്‍ രഞ്ജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാട്ടുരംഗത്ത് അനൂപ് മേനോനും രഞ്ജിത്തും ദുര്‍ഗ കൃഷ്ണയുമാണ് പ്രധാനമായും അഭിനയിക്കുന്നത്.

കിങ് ഫിഷിലെ മറ്റൊരു ഗാനമായ 'എന്‍ രാമഴയില്‍' ഇതിനോടകം വൈറലായിക്കഴിഞ്ഞു. അതുപോലെയൊരു പക്കാ മെലഡിയാണ് 'തൂവെണ്‍ തൂവല്‍'. രഞ്ജിത്തും അനൂപ് മേനോനും ഒരുമിച്ചുള്ള രംഗങ്ങള്‍ പാട്ടിന് കൂടുതല്‍ നിറം പകരുന്നു.  ടെക്സാസ് ഫിലിം കമ്പനിയുടെ ബാനറില്‍ അംജിത്ത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക