Image

ഗ്യിനിയ ബിസൌവിലെ പട്ടാള ഭരണകൂടത്തിന് യാത്രാവിലക്ക്

Published on 18 May, 2012
ഗ്യിനിയ ബിസൌവിലെ പട്ടാള ഭരണകൂടത്തിന് യാത്രാവിലക്ക്
 

ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗ്യിനിയ ബിസൌവിലെ പട്ടാള ഭരണകൂടത്തിന് ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക്. കഴിഞ്ഞ ഏപ്രില്‍ 12 ന് അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത ജനറല്‍ ആന്റോണിയോ ഇഞ്ചെ ഭരണകൂടത്തിലെ അഞ്ച് നേതാക്കള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ ഭരണത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവന്നില്ലെങ്കില്‍ ആയുധനിരോധനവും സാമ്പത്തിക ഉപരോധവും അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും യുഎന്‍ പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കി. പട്ടാള ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നതായും രാജ്യത്ത് മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതായും ഉള്ള റിപ്പോര്‍ട്ടുകളില്‍ യുഎന്‍ ആശങ്ക രേഖപ്പെടുത്തി. നേരത്തെ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനും ഗ്യിനിയ ബിസൌവിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക