Image

ചന്ദ്രശേഖരന്‍ വധം: പടയങ്കണ്ടി രവീന്ദ്രനെ വീണ്ടും പോലീസ് കസ്റഡിയില്‍ വിട്ടു

Published on 19 May, 2012
 ചന്ദ്രശേഖരന്‍ വധം: പടയങ്കണ്ടി രവീന്ദ്രനെ വീണ്ടും പോലീസ് കസ്റഡിയില്‍ വിട്ടു
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അറസ്റ് ചെയ്ത സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെ ആറ് ദിവസത്തേക്കുകൂടി പോലീസ് കസ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രവീന്ദ്രനുള്‍പ്പെടെ കേസില്‍ ആദ്യം അറസ്റിലായ അഞ്ചു പ്രതികളില്‍ നാല് പേരെ കസ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. അഴിയൂര്‍ കോട്ടാലക്കുന്ന് കുന്നുമ്മല്‍ ദീപു എന്ന ദിപിന്‍, അഴിയൂര്‍ കല്ലറോത്ത് രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്, കോടിയേരി അനന്തം രജിത് എന്നിവരെ ജൂണ്‍ രണ്ടുവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കൊപ്പം അറസ്റിലായ ചൊക്ളി കവിയൂര്‍ റോഡ് മാരാംകുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപനെ കഴിഞ്ഞ ദിവസം തന്നെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക